ETV Bharat / state

കുസാറ്റ് മാതൃകയില്‍ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കും: മന്ത്രി ആര്‍ ബിന്ദു

author img

By

Published : Jan 17, 2023, 7:48 AM IST

കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ ആർത്തവാവധി നടപ്പിലാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയത്.

Minister R Bindu  menstrual leave  menstrual leave will extended to all universities  Kerala Higher Education Minister  ആര്‍ ബിന്ദു  തിരുവനന്തപുരം  കൊച്ചിന്‍ യൂണിവേഴ്‌സിറ്റി  കുസാറ്റ്  കുസാറ്റ് ആര്‍ത്തവ അവധി  menstrual leave cusat  ആർ ബിന്ദു  കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല  കൊച്ചി  ആർത്തവാവധി
ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (കുസാറ്റ്) നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാർഥി യൂണിയന്‍റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.

ആര്‍ത്തവസമയത്ത് വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ആര്‍ത്തവ അവധി ലഭിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ 73 ശതമാനം ഹാജര്‍ മതി. സര്‍വകലാശാല നിയമ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്‌റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്.

വിദ്യാര്‍ഥിനികള്‍ക്ക് വലിയ ആശ്വാസമായിരിക്കും: ഇത് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ഥിനികള്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നും ആര്‍ ബിന്ദു പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതുവെ ആരോഗ്യപരമായ കാരണങ്ങള്‍ക്ക് ഇളവ് ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.

അവധി അപേക്ഷ വൈസ് ചാന്‍സലര്‍ അംഗീകരിച്ചാലും സ്‌പെഷ്യല്‍ ഫീസ് അടച്ചാലേ പരീക്ഷ എഴുതാനാവൂ. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം കുസാറ്റില്‍ ഇനി പെണ്‍കുട്ടികള്‍ക്ക് ഹാജര്‍ ഇളവിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ആര്‍ത്തവ ദിനങ്ങളും തെളിയിക്കേണ്ട ആവശ്യമില്ല. ആര്‍ത്തവാനുകൂല്യം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മതി.

കുസാറ്റില്‍ ഈ സെമസ്റ്റര്‍ മുതല്‍: പാലക്കാട് മംഗലം ഡാം സ്വദേശിനിയും കുസാറ്റ് യൂണിയന്‍ ചെയര്‍പേഴ്‌സണുമായ നമിത ജോര്‍ജ് ഉള്‍പ്പെടെയുളളവരുടെ ഇടപെടല്‍ മൂലമാണ് കുസാറ്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ചത്. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ സ്വീകരണവും അഭിനന്ദനങ്ങളുമാണ് ഇവര്‍ക്ക് ലഭിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഈ സെമസ്‌റ്റര്‍ മുതലാണ് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്.

അതേസമയം ആര്‍ത്തവ അവധി നേടിയെടുത്തതിനെ ചൊല്ലി എസ്എഫ്ഐ - കെഎസ്‌യു അവകാശവാദം ഉയര്‍ന്നിരുന്നു. ഉത്തരവ് വന്നതിന് പിന്നാലെ ആര്‍ത്തവ അവധി നടപ്പിലാക്കി എടുക്കാനായി കെഎസ്‌യു ചെയ്‌ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് കുസാറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രതിനിധി കൂടിയായ കെഎസ്‌യു നേതാവ് ആന്‍ സെബാസ്‌റ്റ്യന്‍ രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.