ETV Bharat / state

ബില്ലുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഗവര്‍ണറെ ധരിപ്പിച്ചു, എന്നിട്ടും...: ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി പി രാജീവ്

author img

By ETV Bharat Kerala Team

Published : Nov 11, 2023, 8:23 AM IST

Updated : Nov 11, 2023, 9:20 AM IST

P Rajeev replied to the Governor സർക്കാരിന്‍റെ എല്ലാ നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കണം എന്നാണോ പറയുന്നതെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ കൊച്ചിയിൽ പ്രതികരിച്ചിരുന്നു ഇതിന് പിന്നാലെയാണ് നിയമ മന്ത്രി പി രാജീവിന്‍റെ പ്രതികരണം

P rajeev minister  P Rajeev  constitutional duties  പി രാജീവ്‌  നിയമ മന്ത്രി പി രാജീവ്‌  Law Minister P Rajeev  ആരിഫ് മുഹമ്മദ്‌ ഖാന്‍  Arif Mohammed Khan  Governor  നിയമസഭ ബില്ല്‌  Assembly Bill  P Rajeev replied to the Governor  ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി പി രാജീവ്
P Rajeev replied to the Governor

ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി പി രാജീവ്

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ ധരിപ്പിച്ചതാണെന്നും എന്നാൽ ഇതിന് ശേഷം ഒരു കാര്യവും ഗവർണർ ചോദിച്ചിട്ടില്ലെന്നും നിയമ മന്ത്രി പി രാജീവ്‌. എല്ലാവരും ഭരണഘടനാനുസൃതമായ ചുമതലകൾ നിർവഹിക്കേണ്ടവരാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (P Rajeev replied to the Governor).

പാർലമെന്‍ററി ജനാധിപത്യത്തിലാണ് നമ്മൾ. ആ അടിസ്ഥാന ശില ഓർക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേരളത്തെ സംബന്ധിച്ച് ഇത് പ്രാധാന്യമുള്ളതാണ്. ഭരണഘടനാപരമായ ചുമതലകൾ തങ്ങൾ നിർവഹിച്ചു. ഭരണഘടന വായിച്ചാൽ തന്നെ തീരാനുള്ള പ്രശ്‌നമേയുള്ളൂ. എല്ലാവരും ഭരണഘടനാനുസൃതമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. രാഷ്ട്രപതിയുടെ നോമിനിയായ ഗവർണർ സംസ്ഥാനത്തിന്‍റെ അധികാരം ഇല്ലാത്ത തലവൻ മാത്രമാണെന്നും പാർലമെന്‍ററി സംവിധാനത്തിൽ യഥാർഥ അധികാരം ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഗവർണർമാർ പ്രവർത്തിക്കേണ്ടത് സർക്കാരിന്‍റെ സഹായത്തോടെയും ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലുമാണ്.

ഗവർണർക്കുള്ള ചുമതല ഭരണഘടനാപരമായ വിഷയങ്ങളിൽ സർക്കാരിന് മാർഗനിർദേശം നൽകുക എന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കോടതി നിരീക്ഷണത്തിന് പിന്നാലെ സുപ്രീം കോടതി 'വിശുദ്ധ പശു' (ഹോളി കൗ) ആണെന്നും കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കൊച്ചിയിൽ പ്രതികരിച്ചിരുന്നു. സുപ്രീം കോടതി കേരളത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവർണർ പ്രതികരിച്ചിരുന്നു.

ധനബില്ല് നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടം. ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാകില്ല. സർക്കാരിന്‍റെ എല്ലാ നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കണം എന്നാണോ പറയുന്നതെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ കൊച്ചിയിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമ മന്ത്രി പി രാജീവിന്‍റെ പ്രതികരണം.

ഗവര്‍ണര്‍ ഒപ്പിടാത്തത്‌ ഗൗരകരമായ വിഷയം: ഗവർണറും പഞ്ചാബിൽ സർക്കാരും തമ്മിൽ നടക്കുന്ന പോരിൽ ഇരുവരെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പാസാക്കിയ ബില്ലുകളിൽ പഞ്ചാബ് ഗവര്‍ണർ ഒപ്പിടാത്തത് ഗൗരവമേറിയ വിഷയമാണ്. ഗവർണർ തീ കൊണ്ടാണ് കളിക്കുന്നതെന്ന് പറഞ്ഞ കോടതി, നിയമസഭ സമ്മേളനം ഭരണഘടന വിരുദ്ധമാണെന്ന് വിശേഷിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാൻ കാലതാമസം എടുക്കുന്നതായി പഞ്ചാബ് സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ ഭരണഘടനാപരമായ നിഷ്‌ക്രിയത്വം മുഴുവൻ ഭരണത്തയും സ്‌തംഭിപ്പിച്ചതായി സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു. സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം.

ALSO READ: 'സർക്കാർ പാസാക്കിയ ബില്ലുകളിൽ പഞ്ചാബ് ഗവര്‍ണർ ഒപ്പിടാത്തത് ഗൗരവമേറിയ വിഷയം, ഗവർണർ തീക്കൊണ്ടാണ് കളിക്കുന്നത്' : സുപ്രീംകോടതി

Last Updated :Nov 11, 2023, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.