ETV Bharat / state

ശമ്പള പരിഷ്കരണം; കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കിലേയ്ക്ക്

author img

By

Published : Oct 20, 2021, 2:54 PM IST

KSRTC  KSRTC strike  strike  KSRTC employees  CITU  BMS  swift  news  latest news  TDF  KSRTC Union
കെഎസ്ആര്‍ടിസി: ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ തൊഴിലാളികള്‍ പണിമുടക്കും

ഐഎന്‍ടിയുസി(INTUC) നേതൃത്വം നല്‍കുന്ന ടിഡിഎഫ്(TDF) നവംബര്‍ 5,6 തീയതികളിലും ബിഎംഎസും (BMS) സിഐടിയുവും (CITU) നവംബര്‍ അഞ്ചിനുമാണ് പണിമുടക്കുക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം (KSRTC Salary 2021 - Salary, Increments & Benefits) വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഐഎന്‍ടിയുസി(INTUC) നേതൃത്വം നല്‍കുന്ന ടിഡിഎഫ്(TDF) നവംബര്‍ 5,6 തീയതികളിലും ബിഎംഎസും (BMS) സിഐടിയുവും (CITU) നവംബര്‍ അഞ്ചിനുമാണ് പണിമുടക്കുക.

കഴിഞ്ഞ മാസം 20 ന് അവസാന ഘട്ട ചര്‍ച്ചയും കഴിഞ്ഞ് ധാരണാപത്രം ഒപ്പിടുമെന്നായിരുന്നു യൂണിയനുകളെ മാനേജ്‌മെന്‌റും സര്‍ക്കാരും അറിയിച്ചിരുന്നത്. അന്തിമ ഘട്ട ചര്‍ച്ചയില്‍ എംഡിയും (KSRTC MD) സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ വിട്ടു നിന്നതാണ് യൂണിയനുകളെ ചൊടിപ്പിച്ചത്.

ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വിഫ്റ്റ് കമ്പനിയ്‌ക്കെതിരെ തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. സ്വിഫ്‌റ്റ് കമ്പനി രൂപീകരണത്തിനെതിരെ ബിഎംഎസും, ടിഡിഎഫും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ നിന്നും യൂണിയന്‍ പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

Also Read: കെഎസ്‌ആർടിസിയിലെ ശമ്പള വിതരണം പ്രതിസന്ധിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.