ETV Bharat / state

കോണ്‍ഗ്രസ് സ്ഥാപക ദിനം; കേരളത്തിൽ വമ്പിച്ച ആഘോഷ പരിപാടികളൊരുക്കി കെപിസിസി

author img

By ETV Bharat Kerala Team

Published : Dec 26, 2023, 9:39 PM IST

Etv Bharat congress  KPCC to Celebrate INC Founddation Day in Kerala  കോണ്‍ഗ്രസ് സ്ഥാപക ദിനം  കെപിസിസി  ഇന്ത്യൻ നാഷണൽ കോൺഗ്രസ്  indian national congress
KPCC to Celebrate INC Founddation Day in Kerala

Congress Founddation Day : സംസ്ഥാനതല ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നേതൃത്വം നല്‍കും. അന്നേദിവസം സംസ്ഥാനമൊട്ടാകെ ജന്മദിന റാലികളും പൊതുസമ്മേളനങ്ങളും നടക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മുഴുവന്‍ കൊടിമരങ്ങളിലും ബൂത്ത് കമ്മിറ്റികളിലും പതാക ഉയര്‍ത്തും.

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്‌ഥാനത്ത് വമ്പിച്ച ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി കെപിസിസി. സ്ഥാപക ദിനമായ ഡിസംബര്‍ 28 വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ അറിയിച്ചു (KPCC to Celebrate INC Founddation Day in Kerala).

കണ്ണൂര്‍ ഡിസിസിയില്‍ (Kannur DCC) രാവിലെ 9ന് നടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനതല ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി (K Sudhakaran MP) നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിന റാലിയും പൊതുസമ്മേളനവും ഇതോടനുബന്ധിച്ച് നടക്കും. റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കെപിസിസി പ്രസിഡന്‍റ് പ്രവര്‍ത്തകര്‍ക്ക് ജന്മദിന സന്ദേശം നല്‍കും. കെപിസിസി ഓഫീസിലും ഡിസിസി ആസ്ഥാനങ്ങളിലും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളിലും അടക്കം സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള മുഴുവന്‍ കൊടിമരങ്ങളിലും ബൂത്ത് കമ്മിറ്റികളിലും അന്ന് പതാക ഉയര്‍ത്തും.

കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് സേവാദള്‍ വാളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍ മുഖ്യമന്ത്രി എകെ ആന്‍റണി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി, കെപിസിസി- ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Also Read: പണം പണം പണം, മുഖ്യമന്ത്രിക്ക് ഈ ഒരൊറ്റ ചിന്ത, കേരളം കടക്കെണിയിലായിരിക്കെ കോടികൾ മുടക്കി പരിപാടി; വിമര്‍ശിച്ച് കെ സുധാകരന്‍

ഡിസിസികളുടെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അന്നേ ദിവസം ജന്മദിന സമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കും. ഇതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ പിന്‍തലമുറക്കാരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ആദരിക്കും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതാക്കളുടെ ഭവന സന്ദര്‍ശനവും അന്ന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.