ETV Bharat / state

സോളാർ വിവാദം എന്തിനെന്ന് എല്ലാവർക്കുമറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ

author img

By

Published : Mar 24, 2021, 1:43 PM IST

സോളാർ വിവാദം  മുല്ലപ്പള്ളി രാമചന്ദ്രൻ  കെപിസിസി പ്രസിഡന്‍റ്  KPCC President mullapally  solar case  election solar case
സോളാർ വിവാദം എന്തിനെന് എല്ലാവർക്കും അറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ നീക്കമാണ് സോളാർ കേസിലെ സിബിഐ അന്വേഷണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സോളാർ കേസിലെ സിബിഐ അന്വേഷണം തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ നീക്കമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സോളാർ വിവാദം എന്തിനെന്ന് എല്ലാവർക്കും അറിയാം. സിപിഎം-ബിജെപി രഹസ്യ ധാരണയുടെ ആവർത്തനമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

എൻഎസ്എസിന്‍റെ വിമർശനം രാഷ്ട്രീയ ലക്ഷ്യം വച്ചല്ല. മുഖ്യമന്ത്രി അദ്ദേഹത്തെ ആക്രമിക്കേണ്ട. പൊതു സമൂഹത്തിന്‍റെ കാര്യമാണ് ജി സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സോളാർ വിവാദം എന്തിനെന് എല്ലാവർക്കും അറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.