ETV Bharat / state

Kerala Rain Updates : സംസ്ഥാനത്ത് ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ ; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

author img

By ETV Bharat Kerala Team

Published : Oct 1, 2023, 1:22 PM IST

Kerala rains : നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്

Kerala Rain Update  Kerala rains  Weather update Kerala  Kerala Rain Update  കാലാവസ്ഥ കേന്ദ്രം  യെല്ലോ അലര്‍ട്ട്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  Yellow alert district Kerala
Kerala Rain Update

തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Kerala Rain Updates). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത് (Yellow alert district Kerala).

കിഴക്ക്-വടക്ക്, കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും പശ്ചിമബംഗാളിനും വടക്കൻ ഒഡിഷക്കും മുകളിൽ സ്ഥിതിചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു (Weather update Kerala). അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (Kerala rains).

കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കാനും നിർദേശം നൽകി. അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.

ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. ഇന്നലെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത് രാവിലെ തുടങ്ങിയ മഴ വൈകുന്നേരം വരെയും തുടർന്നു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും പലയിടത്തും നാശനഷ്‌ടവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കോട്ടയത്ത് വെള്ളപ്പൊക്ക ഭീഷണി : കഴിഞ്ഞ ദിവസം ശക്തമായി മഴ പെയ്‌തതോടെ കോട്ടയം ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് വെള്ളം ഉയര്‍ന്നത്. രണ്ട് ദിവസം തുടര്‍ച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.

മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്ന കാര്യത്തിലും ആശങ്ക ഉണ്ടായിരുന്നു. ഇല്ലിക്കൽ, കാരാപ്പുഴ, തിരുവാതുക്കൽ, കാഞ്ഞിരം, തിരുവാർപ്പ് മേഖലകളിൽ ആണ് ആശങ്ക ഉയര്‍ത്തി വെള്ളം പൊങ്ങിയത്. ഇല്ലിക്കലിൽ ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയിരുന്നു. പുതുപ്പള്ളി, കൊട്ടാരത്തിൽ കടവ്, പാറയ്ക്കല്‍ കടവ്, ഇരവിനല്ലൂർ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

പുതുപ്പള്ളിയിൽ കൊടൂരാറ്റിലും ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായി. കൊടൂരാറിന് സമീപം കൊട്ടാരത്തിൽ കടവിലാണ് മാസങ്ങൾക്ക് മുന്‍പ് വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് അപകടമുണ്ടായത്.

Also Read : Kerala Rain Shortfall Monsoon 2023 കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്ത്

അതേസമയം, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുകയുണ്ടായി. ആഗോള താപനത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനം കാലവര്‍ഷപ്പെയ്ത്തിലും പ്രതിഫലിച്ചതോടെ രാജ്യത്താകെ മഴക്കമ്മി ആറ് ശതമാനമാണെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. ശരാശരി 865 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് 814.9 മില്ലീമീറ്ററാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.