ETV Bharat / state

Kerala Legislature International Book Festival നിയമസഭ പുസ്‌തകോത്സവം രണ്ടാം എഡിഷന്‍ നവംബര്‍ 1 മുതല്‍, 160 പ്രസാധകര്‍, 255 സ്റ്റാളുകള്‍

author img

By ETV Bharat Kerala Team

Published : Oct 18, 2023, 3:11 PM IST

Kerala Legislature Book Fair  assembly Book Fest  Kerala Legislature International Book Festival  നിയമസഭ പുസ്‌തകോത്സവം  കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം  കെഎല്‍ഐബിഎഫ്  നിയമസഭ പുസ്‌തകോത്സവം രണ്ടാം എഡിഷന്‍ ഉദ്ഘാടനം  നിയമസഭ പുസ്‌തകോത്സവത്തിൽ പങ്കെടുക്കുന്നവർ  KLIBF
Kerala Legislature International Book Festival

Kerala Legislature Book Fair Details : നിയമസഭ പുസ്‌തകോത്സവം രണ്ടാം എഡിഷന്‍ ഉദ്ഘാടനം നവംബര്‍ രണ്ടിന് മുഖ്യമന്ത്രി നിര്‍വഹിക്കും. പെരുമാള്‍ മുരുകനും കൈലാസ് സത്യാര്‍ത്ഥിയും എത്തും

സ്‌പീക്കർ എ എൻ ഷംസീർ മാധ്യമങ്ങളോട്

തിരുവനന്തപുരം : നിയമസഭ സമുച്ചയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം (കെഎല്‍ഐബിഎഫ്) (Kerala Legislature International Book Festival ) രണ്ടാം എഡിഷനില്‍ 160 പ്രസാധകരുടെ 250 സ്റ്റാളുകള്‍ ഉണ്ടാകുമെന്ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍. പുസ്‌തകോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നവംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പുസ്‌തകോത്സവത്തിൽ പങ്കെടുക്കുന്നവർ : പുസ്‌തകോത്സവത്തിന്‍റെ ആദ്യ ദിനമായ നവംബര്‍ ഒന്നിന് നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാർഥി സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഖ്യാത എഴുത്തുകാരായ പെരുമാള്‍ മുരുകന്‍, ഷബ്‌നം ഹഷ്‌മി, ശശി തരൂര്‍, പറക്കാല പ്രഭാകരന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, എം.മുകുന്ദന്‍, ആനന്ദ് നീലകണ്‌ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കുന്ദസ്വാമി, അനിത നായര്‍, പ്രഭാ വര്‍മ്മ, കെആര്‍ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, സുനില്‍ പി ഇളയിടം, പിഎഫ് മാത്യൂസ്, മധുപാല്‍, ഡോ.മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍ഇ സുധീഷ്, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സിവി ബാലകൃഷ്‌ണന്‍ തുടങ്ങി 125 ഓളം പ്രമുഖര്‍ വിവിധ സമയങ്ങളിലായി പുസ്‌കോത്സവത്തില്‍ പങ്കെടുക്കും.

പുസ്‌തകോത്സവത്തില്‍ 240 ഓളം പുസ്‌തക പ്രകാശനങ്ങള്‍, 30 ഓളം ബുക്ക് ഡിവിഷനുകള്‍, മന്ത്രിമാരുള്‍പ്പെടെ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ദേശീയ അന്തര്‍ ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചു കൊണ്ടുള്ള മീറ്റ് ദ ഓതര്‍, കവിയരങ്ങ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുസ്‌തകോത്സവം സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നിയമസഭ മ്യൂസിയം, അസംബ്ലി ഹാള്‍, ശാസ്‌ത്ര സാങ്കേതിക മ്യൂസിയം, മൃഗശാല, നേപ്പിയര്‍ മ്യൂസിയം, താളിയോല മ്യൂസിയം, കെഎസ്‌ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സിറ്റി റൈഡ് എന്നിവ ഉള്‍പ്പെട്ട സൗജന്യ സന്ദര്‍ശക പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എംഎല്‍എമാരുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും പരമാവധി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാലയങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഉടസ്ഥതയിലുള്ള ലൈബ്രറികള്‍ക്കും ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്കും നിയമസഭ പുസ്‌തകോത്സവത്തില്‍ നിന്നും പുസ്‌തകം വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് സ്‌പീക്കര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.