ETV Bharat / state

സംസ്ഥാനത്ത് 25,820 പേര്‍ക്ക് കൂടി കൊവിഡ് ; 188 മരണം

author img

By

Published : May 23, 2021, 6:05 PM IST

Updated : May 23, 2021, 6:47 PM IST

kerala covid 19 updates  kerala covid  സംസ്ഥാനത്ത് 25,820 പേര്‍ക്ക് കൊവിഡ്  37,316 പേര്‍ക്ക് രോഗമുക്തി  കേരള ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് 25,820 പേര്‍ക്ക് കൊവിഡ്; 188 മരണം

17:21 May 23

24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം : സംസ്ഥാനത്ത് 25,820 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി. 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  

ജില്ല തിരിച്ചുള്ള കണക്ക്  

മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  

1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര്‍ 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര്‍ 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്‍ഗോഡ് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്  

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4869, കൊല്ലം 2705, പത്തനംതിട്ട 1483, ആലപ്പുഴ 386, കോട്ടയം 1467, ഇടുക്കി 1101, എറണാകുളം 4016, തൃശൂര്‍ 4874, പാലക്കാട് 3168, മലപ്പുറം 5502, കോഴിക്കോട് 4398, വയനാട് 449, കണ്ണൂര്‍ 1951, കാസര്‍ഗോഡ് 947 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,17,798 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3606 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated :May 23, 2021, 6:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.