ETV Bharat / state

Job Fraud Case Basith Statement നിയമന തട്ടിപ്പ് കേസ്: പ്രതി ബാസിത് തിരുവനന്തപുരത്ത് താമസിച്ചത് എംഎൽഎ ഹോസ്റ്റലിലെന്ന് മൊഴി

author img

By ETV Bharat Kerala Team

Published : Oct 14, 2023, 3:17 PM IST

Basith Stayed in MLA's Room : കൊടുങ്ങല്ലൂർ എം എൽ വി ആർ സുനിൽ കുമാറിന്‍റെ മുറിയിൽ താമസിച്ചതായാണ് ബാസിത് കന്‍റോൺമെന്‍റ് പൊലീസിന് മൊഴി നൽകിയത്. ഹരിദാസനോടൊപ്പമായിരുന്നു ബാസിത് സിപിഐ എംഎൽഎയായ സുനിൽ കുമാറിന്‍റെ മുറിയിൽ താമസിച്ചത്.

Etv Bharat Basiths Statement  Basith Job Fraud  Basith Kerala Job Fraud  Basith AISF  Basith CPI  Basiths Statementeena George Bribe  Basith Bribe  നിയമന തട്ടിപ്പ് കേസ്  ആരോഗ്യമന്ത്രി അഴിമതി  ബാസിത് നിയമന തട്ടിപ്പ്  കൊടുങ്ങല്ലൂർ എം എൽ വി ആർ സുനിൽ കുമാറിന്‍റെ  വി ആർ സുനിൽ കുമാര്‍  അഖിൽ മാത്യു കോഴ  വീണാ ജോര്‍ജ് കോഴ
Basiths Statement on Scam Claims he Stayed in MLA Hostel

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ (Job Fraud Case) പൊലീസ് പ്രതി ചേർത്ത എഐഎസ്എഫ് നേതാവ് ബാസിത് താമസിച്ചത് എംഎൽഎ ഹോസ്റ്റലിലെന്ന് (MLA Hostel) മൊഴി. കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽ കുമാറിന്‍റെ (VR Sunilkumar) മുറിയിൽ താമസിച്ചതായാണ് ബാസിത് കന്‍റോൺമെന്‍റ് പൊലീസിന് മൊഴി നൽകിയത് (Basiths Statement on Scam Claims he Stayed in MLA Hostel). കേസില്‍ പരാതി നല്‍കിയ ഹരിദാസനോടൊപ്പമായിരുന്നു ബാസിത് സിപിഐ എംഎൽഎയായ സുനിൽ കുമാറിന്‍റെ മുറിയിൽ താമസിച്ചത്.

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗം അഖിൽ മാത്യുവിന് കോഴ നൽകിയെന്ന് ഹരിദാസനെ കൊണ്ട് പറയിപ്പിച്ചത് താനാണെന്ന് ബാസിത് നേരത്തെ തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നു. അഖിൽ മാത്യുവിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഗൂഡലോചനയുടെ മുഖ്യ സൂത്രധാരനിൽ ഒരാൾ ബാസിതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. തെളിവെടുപ്പിന്‍റെ ഭാഗമായി ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്തേക്ക് പോയതിനിടെയാണ് ബാസിത് എം എൽ എ ഹോസ്റ്റലിൽ താമസിച്ചതായി പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത് വരുന്നത്.

Also Read: Health Minister Personal Staff bribery Allegation: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കോഴ കേസ്; പരാതിക്കാരൻ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഹാജരായി

ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് തിരുവനന്തപുരത്ത് എത്തിയപ്പോൾ എം എൽ എ ഹോസ്റ്റലിൽ താമസിച്ചതായി ബാസിത് മൊഴി നൽകിയത്. ഹരിദാസന്‍റെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിദാസനിൽ നിന്നും പണം തട്ടിയെടുക്കാനാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയതെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചിരുന്നു.

പ്രതി പട്ടികയിലുള്ള ലെനിൻ രാജിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ലെനിൻ രാജിനും അഖിൽ സജീവിനും പണം നൽകാൻ ആവശ്യപ്പെട്ടത് ബാസിതാണ്. ലെനിൻ രാജ് ഉടനെ കസ്റ്റഡിയിലാകുമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് അറിയിക്കുന്നത്. അതേസമയം കേസിൽ ഹരിദാസനെ തത്കാലം സാക്ഷിയാക്കിയാൽ മതിയെന്നായിരുന്നു കന്‍റോൺമെന്‍റ് പൊലീസിന് നിയമോപദേശം ലഭിച്ചത്.

Also Read: Akhil Sajeev To Police In Job Fraud Case നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് അഖിൽ സജീവ്; അഖില്‍ മാത്യുവിന്‍റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും തുറന്നുപറച്ചില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.