ETV Bharat / state

സ്‌ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടത്തില്‍ ലിംഗഭേദമന്യേ എല്ലാവരും പങ്ക് ചേരണമെന്ന് വനിതാ ദിനത്തില്‍ മുഖ്യമന്ത്രി

author img

By

Published : Mar 8, 2023, 12:39 PM IST

സ്‌ത്രീ ശാക്തീകരണത്തിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ പദ്ധതികള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വനിതാ ദിനത്തിന് ആശംസ അര്‍പ്പിച്ച് കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി

Kerala cm  Kerala cm greetings on womens day  Pinarai Vijayan Facebook post on womens day  സ്‌ത്രീകളുടെ അവകാശത്തിനായുള്ള  വനിതാ ദിനത്തില്‍ മുഖ്യമന്ത്രി  സംസ്ഥാന സര്‍ക്കാറിന്‍റെ പദ്ധതികള്‍  സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ  വനിതാ ദിനത്തില്‍ പിണറായി വിജയന്‍  വനിതാ ദിനത്തില്‍ പിണറായി വിജയന്‍ ഫേസ്‌ബുക്ക്
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്ന് ഈ വനിതാ ദിനം നമ്മെ ഓർമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തി വരുന്ന അനവധി പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡിജിറ്റൽ യുഗത്തിന്‍റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം.

വനിതകളെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്‌തരാക്കുന്നതിനായുള്ള ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ ഇന്ന് തുടക്കം കുറിക്കുകയാണന്നും 'ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യമെന്നും പിണറായി വിജയൻ പറഞ്ഞു. വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം: അന്താരാഷ്ട്ര വനിതാ ദിനാശംസകൾ! സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിത്. 'ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്‍റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. വനിതാ ദിനത്തിന്‍റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ ഇന്നു തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്‌തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തി വരുന്ന അനവധി പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും.

അവയുടെ വിജയത്തിനായി നാടിന്‍റെയാകെ പിന്തുണ അനിവാര്യമാണ്. നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്നും ഈ വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അതുറപ്പു വരുത്തുമെന്നും സ്ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവർത്തിക്കുമെന്നും ഇന്ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏവർക്കും ആശംസകൾ.

അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍: ലിംഗസമത്വം , സ്‌ത്രീകളുടെ പ്രത്യുല്‍പ്പാദനപരമായ അവകാശങ്ങള്‍, സ്‌ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങള്‍ മുതലായ സ്‌ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് സമൂഹത്തിന്‍റെ ശ്രദ്ധ കൊണ്ടുവരിക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിക്കുന്നത്. ദേശീയ വനിത ദിനം എന്ന പേരില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയാണ് 1909, ഫെബ്രുവരി 28ന് ആദ്യമായി വനിതാ ദിനം ആചരിക്കുന്നത്. ഐക്യരാഷ്‌ട്ര സഭ 1975 മുതലാണ് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ച് തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.