ETV Bharat / state

ഭക്ഷണ വിതരണത്തില്‍ ക്രമക്കേട്; കൊവിഡ് കേന്ദ്രത്തില്‍ പ്രതിഷേധം

author img

By

Published : Aug 26, 2020, 9:31 PM IST

വെള്ളയാണി കാർഷിക കോളജില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് കേന്ദ്രത്തിലെ രോഗികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

കൊവിഡ് 19 വാര്‍ത്ത  കൊവിഡ് കേന്ദ്രം വാര്‍ത്ത  covid 19 news  covid center news
കൊവിഡ് പ്രതിഷേധം

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്‌തതിനെ തുടര്‍ന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് കേന്ദ്രത്തിലെ രോഗികള്‍ പ്രതിഷേധിച്ചു. വെള്ളയാണി കാർഷിക കോളജില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ രോഗികളാണ് പ്രതിഷേധിച്ചത്. ഭക്ഷണത്തെ ചൊല്ലി രണ്ടാം തവണയാണ് ഇവിടെ പ്രതിഷേധം അരങ്ങേറുന്നത്. നല്ല ഭക്ഷണവും വിശ്രമവും ഡോക്‌ടർമാർ നിർദേശിച്ചിരിക്കെ തങ്ങൾക്ക് ഇവിടെ അതൊന്നും ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. സ്‌ത്രീകളും കുട്ടികളും അടക്കം ഏകദേശം 200 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

രണ്ട് ദിവസം കുടിവെള്ളം കിട്ടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ചൂടുവെള്ളം ലഭിക്കുന്നത് മുടങ്ങാന്‍ പാചക വാതകം തീർന്നെന്ന കാരണമാണ് അധികൃതര്‍ രോഗികളോട് പറഞ്ഞത്. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥലത്തെത്തി ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രോഗികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. രണ്ടാഴ്ച മുൻപ് ഇവിടെ വിതരണം ചെയ്‌ത ഏത്തപഴത്തിൽ പുഴുവരിച്ചിരുന്നത് വാർത്തയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.