ETV Bharat / state

IG Lakshmana| മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തന്‍റെ അറിവോടെയല്ലെന്നറിയിച്ച് ഐജി ലക്ഷ്‌മണ; വിവരം ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു

author img

By

Published : Aug 1, 2023, 5:35 PM IST

ഹൈക്കോടതിക്ക് സമര്‍പ്പിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഉറപ്പ് നല്‍കി

IG Lakshmana  IG Lakshmana Chief Minister allegation  Latest News Update  Latest News  allegations against the Chief Minister  മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍  ഐജി ലക്ഷ്‌മണ  ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു  ചീഫ് സെക്രട്ടറി  ഹൈക്കോടതി  മോന്‍സണ്‍ മാവുങ്കല്‍  ഗുഗുലോത്തു ലക്ഷ്‌മണ  ലക്ഷ്‌മണ
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തന്‍റെ അറിവോടെയല്ലെന്നറിയിച്ച് ഐജി ലക്ഷ്‌മണ

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ ഐജി ഗുഗുലോത്തു ലക്ഷ്‌മണ. ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായതിന് പിന്നില്‍ തന്‍റെ അഭിഭാഷകനായിരുന്നെന്നും ഇത് തന്നെ കാണിക്കാതെ അഭിഭാഷകന്‍ നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നല്‍കിയ കത്തില്‍ ലക്ഷ്‌മണ അറിയിച്ചു. ഇക്കാര്യത്തില്‍ നിലവിലെ ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുമെന്നും ഐജി ലക്ഷ്‌മണ വ്യക്തമാക്കി.

പരാമര്‍ശവും മലക്കം മറിച്ചിലും: ബിജെപി നേതാവും ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയുമായ നോബിള്‍ മാത്യുവാണ് ഐജി ലക്ഷ്‌മണയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. ബിജെപി നേതാവായ അഭിഭാഷകന്‍ ഒരു ഐപിഎസ് ഉദ്യോഗസഥന് വേണ്ടി തയ്യാറാക്കിയ ഹര്‍ജിയിലൂടെ തന്‍റെ രാഷ്ട്രീയ താത്പര്യം ഹൈക്കോടതിയിലെത്തിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണമുയരാനുള്ള സാഹചര്യത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. താന്‍ ചികിത്സയ്ക്ക് വേണ്ടി പതിനഞ്ച് ദിവസത്തെ അവധിയിലാണെന്നും ഐജി ലക്ഷ്‌മണ പറയുന്നു. മാത്രമല്ല ആയുര്‍വേദ ചികിത്സയുടെ കാരണം പറഞ്ഞ് ഇദ്ദേഹം ഇന്നലെ (31.07.2023) കോടതിയിലും ഹാജരായിരുന്നില്ല.

എന്നാല്‍ ഐജി ലക്ഷ്‌മണയുടെ ഹര്‍ജിക്ക് പിന്നാലെ ഹൈക്കോടതി സര്‍ക്കാരിനേട് ഹര്‍ജിക്കുമേല്‍ നിലപാട് തേടിയിരുന്നു. സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനിടയിലാണ് അഭിഭാഷകന്‍ നോബിള്‍ മാത്യുവിനെ തള്ളി പറഞ്ഞ് ലക്ഷ്‌മണ തന്നെ രംഗത്തെത്തിയത്.

Also Read: ഐജി പി വിജയന്‍റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കളമൊരുങ്ങുന്നു, നടപടി കടുത്തെന്ന പൊതു വികാരത്തില്‍ പുനഃപരിശോധന കമ്മിറ്റി

മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സര്‍വീസിലുള്ള ഒരുദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ആരോപണമുയര്‍ത്തുന്നത് ഗുരുതരമായ ചട്ടലംഘനം എന്ന് മാത്രമല്ല, സ്വമേധയാ സസ്‌പെന്‍ഷന്‍ ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്നും ലക്ഷ്‌മണിന് നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ നോബിള്‍ മാത്യുവിനെ പഴിചാരി ഐജി വിഷയത്തില്‍ നിന്നു തലയൂരിയത്. അതേസമയം ഹര്‍ജി പിന്‍വലിക്കുന്നതു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ലക്ഷ്‌മണ ഹര്‍ജിയിലുന്നയിച്ച ആരോപണങ്ങളിന്‍ മേലുള്ള അച്ചടക്കലംഘന നടപടി ഒഴിവാകുന്നില്ലെന്നും നിയമ വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു.

എന്താണ് സംഭവം: ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ പൊലീസ് ട്രെയിനിങിന്‍റെ ചുമതലയുള്ള ഐജിയാണ് ഗുഗുലോത്ത് ലക്ഷ്‌മണ. മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ എന്നിവരെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത സാഹചര്യത്തിലാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ഐജി ലക്ഷ്‌മണ, കേസില്‍ തന്നെ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവര്‍ത്തിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഹര്‍ജിയില്‍ ഉയര്‍ത്തിയത്.

Also Read: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര ആരോപണം : ഐജി ജി ലക്ഷ്‌മണിനെതിരെ നടപടിക്ക് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.