ETV Bharat / sports

സുനില്‍ ഛേത്രിയുടെ അവസാന മത്സരം, സഹല്‍ ടീമില്‍; 27 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു - India Squad For FIFA WC Qualifier

author img

By ETV Bharat Kerala Team

Published : May 24, 2024, 10:31 AM IST

ലോകകപ്പ് യോഗ്യത മത്സരത്തില്‍ കുവൈത്തിനെ നേരിടാനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. മത്സരം ജൂണ്‍ ആറിന് കൊല്‍ക്കത്തയില്‍.

SUNIL CHHETRI FAREWELL  INDIAN FOOTBALL TEAM  INDIA VS KUWAIT QUALIFIER  സുനില്‍ ഛേത്രി അവസാന മത്സരം
SUNIL CHHETRI (IANS)

ന്യൂഡല്‍ഹി : ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ 27 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സുനില്‍ ഛേത്രിയുടെ അവസാന അന്താരാഷ്‌ട്ര മത്സരം കൂടിയായ പോരാട്ടത്തില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് മത്സരം.

ഭുവനേശ്വറിലെ ക്യാമ്പില്‍ ഉണ്ടായിരുന്ന 32 പേരില്‍ നിന്നാണ് 27 അംഗ സ്ക്വാഡിനെ തെരഞ്ഞെടുത്തത്. ഫുർബ ലചെൻപ, പാർഥിബ് ഗൊഗോയ്, ഇമ്രാൻ ഖാൻ, മുഹമ്മദ് ഹമ്മദ്, ജിതിൻ എംഎസ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇതില്‍ ജിതിൻ, പാര്‍ഥിബ് എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് പരിശീലകൻ ഇഗാര്‍ സ്റ്റിമാച്ച് അറിയിച്ചു. നിലവില്‍ സ്ക്വാഡില്‍ ഉള്ള താരങ്ങള്‍ മെയ് 29 വരെ ഭുവനേശ്വറില്‍ പരിശീലനം നടത്തിയ ശേഷമാകും കൊല്‍ക്കത്തയിലേക്ക് പോകുക.

ലോകകപ്പ് യോഗ്യത റൗണ്ടിലെ നാല് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള ഇന്ത്യ നിലവില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറുക. കൂടാതെ, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിലും അവര്‍ക്ക് യോഗ്യത ലഭിക്കും.

ഇന്ത്യ സ്ക്വാഡ്

ഗോള്‍ കീപ്പര്‍മാര്‍ : ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.

മിഡ്‌ഫീല്‍ഡര്‍മാര്‍ : അനിരുദ്ധ് താപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്‌മണ്ട് ലാൽറിൻഡിക, ജീക്‌സൺ സിങ്, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിങ് നൗറെം, നന്ദകുമാർ സെക്കർ, സഹൽ അബ്‌ദുൾ സമദ്, സുരേഷ് സിങ് വാങ്ജാം.

ഫോര്‍വേര്‍ഡുകള്‍ : ഡേവിഡ് ലാൽഹൻസംഗ, മാൻവി സിങ്, റഹീം അലി, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിങ്.

Also Read : ലോകകപ്പ് കളിച്ച നാല് പേരില്ല, കോപ്പ അമേരിക്കയ്‌ക്കുള്ള അര്‍ജന്‍റീനയുടെ താത്‌കാലിക സ്ക്വാഡ് ഇങ്ങനെ - Argentina Provisional Squad

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.