ETV Bharat / state

സജി ചെറിയാന്‍റെ സത്യപ്രതിജ്‌ഞയിൽ വിശദമായ നിയമപരിശോധന, ഗവര്‍ണർ വഴങ്ങിയത് ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാല്‍

author img

By

Published : Jan 3, 2023, 3:09 PM IST

Updated : Jan 3, 2023, 3:14 PM IST

ഗവര്‍ണര്‍  സജി ചെറിയാന്‍റെ സത്യപ്രതിജ്‌ഞ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രിയുടെ ശുപാര്‍ശ രാജ്‌ഭവനില്‍  സജി ചെറിയാൻ  Saji Cherian becoming Minister  kerala news  saji cheriyan  saji cheriyan oath ceremony  governor side on Saji Cherian becoming Minister  governor is not happy with Saji Cherian  governor  arif muhammad khan
സജി ചെറിയാന്‍റെ സത്യപ്രതിജ്‌ഞയിൽ ഗവർണർക്ക് അതൃപ്‌തി

സർക്കാരുമായി നിരവധി പ്രശ്‌നങ്ങളിൽ കൊമ്പുകോർത്തിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിലെ അതൃപ്‌തി അറിയിച്ച ശേഷമാണ് സത്യപ്രതിജ്‌ഞയ്‌ക്ക് അനുമതി നല്‍കിയത്

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്‌ഞയ്‌ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത് ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാല്‍. പൂര്‍ണ മനസോടെയല്ല ഗവര്‍ണര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ രാജ്‌ഭവനില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണര്‍ ഇതിലെ നിയമവശങ്ങള്‍ പരിശോധനയും ആരംഭിച്ചിരുന്നു.

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിലെ അതൃപ്‌തി മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്നെ ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കി. രാജി വച്ച സാഹചര്യത്തില്‍ ഇപ്പോള്‍ എന്ത് മാറ്റം വന്നുവെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. ഇക്കാര്യത്തിലും കേസുകളുടെ കാര്യത്തിലും മുഖ്യമന്ത്രിയില്‍ നിന്നടക്കം വിശദീകരണം തേടുന്നതടക്കമുളള ഗൗരവകരമായ നീക്കങ്ങള്‍ ഗവര്‍ണര്‍ തുടക്കവുമിട്ടിരുന്നു.

ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തില്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ ഗൗരവമായി കാണണമെന്നായിരുന്നു പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെങ്കിലും കേസില്‍ കുറ്റവിമുക്തനാക്കിയോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രം സത്യപ്രതിജ്‌ഞയെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ രാജ്‌ഭവനിലെത്തിയപ്പോള്‍ തന്നെ ആറ്റോര്‍ണി ജനറലിനോട് അനൗദ്യോഗികമായി ഗവര്‍ണര്‍ അഭിപ്രായമാരാഞ്ഞിരുന്നു.

എം.എല്‍.എയായിരിക്കുന്നൊരാള്‍ക്ക് മന്ത്രിയായും തുടരാമെന്നതായിരുന്നു ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാട്. പ്രസംഗത്തിന്‍റെ പേരില്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതും സര്‍ക്കാര്‍ ആയുധമാക്കിയിരുന്നു. സര്‍ക്കാറുമായി കടുത്ത സംഘര്‍ഷത്തിലുളള ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാലാണ് സര്‍ക്കാറിന്‍റെ ശുപാര്‍ശ അവസാനം അംഗീകരിച്ചത്.

ALSO READ: ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ നാളെ

ആര് മന്ത്രിയാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാകില്ലെന്നുമാണ് ഗവര്‍ണര്‍ക്ക് വിഷയത്തില്‍ ലഭിച്ച വിദഗ്‌ധ ഉപദേശം. ഇതോടെ വിയോജിപ്പ് അറിയിച്ച് സര്‍ക്കാറിന് കത്ത് നല്‍കിയ ശേഷമാണ് സത്യപ്രതിജ്‌ഞയ്‌ക്ക് അനുമതി നല്‍കിയത്. ഇത്‌ കൂടാതെ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും വിയോജിപ്പ് അറിയിച്ചു. സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങളില്‍ ഒരിഞ്ചും പിന്നോട്ടില്ലെന്ന സൂചന തന്നെയാണ് ഗവര്‍ണര്‍ ഈ വിഷയത്തിലും നല്‍കുന്നത്.

Last Updated :Jan 3, 2023, 3:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.