ETV Bharat / state

Keraleeyam| നവംബർ 1ന് കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ, സംഘാടക സമിതി യോഗം ഓഗസ്റ്റ് 14ന് നിയമസഭയിൽ

author img

By

Published : Aug 9, 2023, 2:36 PM IST

സംസ്ഥാനത്തിന്‍റെ നേട്ടങ്ങളും പ്രശ്‌നങ്ങളും ഉൾപ്പടെ കലാ - സാംസ്‌കാരിക രംഗത്തെ ഉയർത്തിക്കാട്ടുന്ന കേരളീയം പരിപാടിയുടെ സംഘാടക സമിതി യോഗം ഓഗസ്റ്റ് 14 ന് നടക്കും

കേരളീയം  Keraleeyam  നവംബർ 1 ന് കേരളീയം  കേരളീയം സംഘാടക സമിതി യോഗം  സംസ്ഥാനത്തിന്‍റെ നേട്ടങ്ങളും പ്രശ്‌നങ്ങളും  നിയമസഭ  kerala assembly session  pinarayi vijayan  Keraleeyam programme  Government to organize Keraleeyam
Keraleeyam

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെയും പ്രശ്‌നങ്ങളുടെയും ചർച്ചയും പ്രദർശനവും കലാപരിപാടികളും ഉൾപ്പെടുത്തി കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ. നവംബർ ഒന്ന് മുതൽ ഒരാഴ്‌ചത്തേക്ക് തലസ്ഥാനത്ത് പരിപാടി സംഘടിപ്പിക്കാനാണ് സർക്കാർ ആലോചന. ഇതിനായി ഓഗസ്റ്റ് 14 ന് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ സംഘാടക സമിതി യോഗം ചേരും.

മുഖ്യമന്ത്രി, സ്‌പീക്കർ, മറ്റ് മന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദൻ, എ കെ ആന്‍റണി, തലസ്ഥാന ജില്ലയിലെ എംഎൽഎമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, കലാ - സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിക്കാനാണ് ആലോചന. 14 ന് ചേരുന്ന യോഗത്തിൽ വേദി, പരിപാടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനമാകും. നവംബർ ഒന്ന് മുതൽ ഒരാഴ്‌ചത്തേക്ക് നടക്കുന്ന പരിപാടിയിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ദീപാലങ്കാരം നടത്തി നഗരത്തിൽ ഉത്സവ പ്രതീതി സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പരിപാടിയുടെ ആകർഷണം : സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെയും, നമ്മുടെ വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, നമ്മുടെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷിക-വ്യവസായ പുരോഗതിയേയും നൂതന സാങ്കേതിക വിദ്യാരംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. സംസ്ഥാനത്തിന്‍റെ തനത് കലാരൂപങ്ങളുടെയും അവതരണവും പ്രദര്‍ശനവും കേരളീയത്തിൽ സംഘടിപ്പിക്കും. കാര്‍ഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖലകള്‍, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴില്‍, കുടിയേറ്റം, പട്ടികജാതി-പട്ടികവര്‍ഗ മേഖല, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സര്‍ക്കാരുകളും, കേരളത്തിന്‍റെ സമ്പദ്‌ഘടന എന്നിവയെപ്പറ്റി വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന സെമിനാറുകള്‍ എന്നിവ പരിപാടിയിൽ സംഘടിപ്പിക്കും. സെമിനാറുകളിൽ നിന്ന് ഉയരുന്ന ആശയങ്ങളും കാഴ്‌ചപ്പാടുകളും ക്രോഡീകരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Also Read : കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാട് ; ഐടി മന്ത്രിയുൾപ്പെട്ട സംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

'കേരള' അല്ല 'കേരളം' : സർക്കാർ ഇംഗ്ലീഷ് രേഖകളിൽ സംസ്ഥാനത്തിന്‍റെ പേര് 'കേരള' എന്ന് മാറ്റി 'കേരളം' എന്നാക്കാനുള്ള പ്രമേയവും നിയമസഭയിൽ ഇന്ന് ഏകകണ്ഠേന പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ ഭരണഭാഷ മാതൃഭാഷ എന്ന നയത്തിന്‍റെ ഭാഗമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേരള എന്ന പേര് മാറ്റി കേരളം എന്നാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ എല്ലാ ഭാഷകളിലും കേരളം എന്ന് പേര് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സഭ ആവശ്യപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Read More : 'കേരള' അല്ല 'കേരളം' ; ഇംഗ്ലീഷ് രേഖകളിലെ പേര് തിരുത്തൽ പ്രമേയം ഏകകണ്ഠമായി പാസാക്കി നിയമസഭ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.