ETV Bharat / state

ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ; നിസ്സഹകരണത്തിനൊരുങ്ങി സർക്കാർ ഡോക്‌ടർമാർ

author img

By

Published : Oct 2, 2021, 1:37 PM IST

തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന നിസ്സഹകരണ സമരത്തിൽ ആശുപത്രികളിൽ രോഗി പരിചരണം തുടരും. എന്നാൽ കൊവിഡ് അവലോകന യോഗങ്ങളിൽ നിന്നും പരിശീലന പരിപാടികളിൽ നിന്നും സർക്കാർ ഡോക്‌ടർമാർ വിട്ടു നിൽക്കും.

ശമ്പള പരിഷ്‌കരണം  സർക്കാർ ഡോക്‌ടർമാർ  കെ.ജി.എം.ഒ.എ  KGMOA  കൊവിഡ് അവലോകന യോഗം  റിസ്‌ക് അലവൻസ്  ആരോഗ്യ മന്ത്രി
ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ; നിസ്സഹകരണത്തിനൊരുങ്ങി സർക്കാർ ഡോക്‌ടർമാർ

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പ്രതിഷേധ സൂചകമായി ഗാന്ധിജയന്തി ദിനമായ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ധർണ നടത്തി. തിങ്കളാഴ്‌ച മുതൽ നിസ്സഹകരണ സമരവും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ; നിസ്സഹകരണത്തിനൊരുങ്ങി സർക്കാർ ഡോക്‌ടർമാർ

കൊവിഡ് കാലത്ത് നെടുംതൂണായി പ്രവർത്തിച്ചിട്ടും സർക്കാർ ഡോക്‌ടർമാർ വലിയ അവഗണനയാണ് നേരിടുന്നതെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു. ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവൻസ് ലഭിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോൾ ആനുപാതികമായ വർധനവിന് പകരം ലഭ്യമായി കൊണ്ടിരുന്ന പല അലവൻസുകളും നിഷേധിച്ചു. എൻട്രി കേഡറിൽ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്‌സണൽ പേ നിർത്തലാക്കിയതുമടക്കം സർക്കാർ ഡോക്‌ടർമാരെ അവഗണിക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം.

തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന നിസ്സഹകരണ സമരത്തിൽ ആശുപത്രികളിൽ രോഗി പരിചരണം തുടരും. എന്നാൽ കൊവിഡ് അവലോകന യോഗങ്ങളിൽ നിന്നും പരിശീലന പരിപാടികളിൽ നിന്നും സർക്കാർ ഡോക്‌ടർമാർ വിട്ടു നിൽക്കും. ആരോഗ്യ ഓൺലൈൻ ചികിത്സ സംവിധാനമായ ഇ-സഞ്ജീവനിയിൽ നിന്നും പ്രതിഷേധത്തിന്‍റെ ഭാഗമായി ഡോക്‌ടർമാർ വിട്ടു നിൽക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

ആരോഗ്യ മന്ത്രിയേയും ധന മന്ത്രിയേയും പലതവണ കണ്ടിരുന്നുവെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജി.എസ് വിജയകൃഷ്‌ണൻ പറഞ്ഞു.

Also read: മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.