ETV Bharat / state

Entertainment Tax Waived For World Cup Warm-Up Match: ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് വിനോദ നികുതി ഇളവ്

author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:49 AM IST

Entertainment tax exemption for World Cup warm-up matches: ടിക്കറ്റ് നിരക്കിന്‍റെ 24 ശതമാനം മുതൽ 48 ശതമാനം വരെയുള്ള വിനോദ നികുതിയാണ് പൂർണാമായും ഒഴിവാക്കിയത്.

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍  Entertainment tax  no Entertainment tax for warmup matches  ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് വിനോദ നികുതി ഇളവ്  ലോകകപ്പ് സന്നാഹ മത്സരങ്ങള്‍  World Cup warmup matches at Thiruvananthapuram  തിരുവനന്തപുരം  ICC ODI World Cup India  ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ്  മന്ത്രി എംബി രാജേഷ്
Kerala govt offers entertainment tax exemption for world cup warm up matches at Thiruvananthapuram

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് കാഹളമുയരാൻ ഇനി വെറും ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. അതേസമയം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് വിനോദ നികുതി ഒഴിവാക്കിയതായി മന്ത്രി എം ബി രാജേഷ്. ടിക്കറ്റ് നിരക്കിന്‍റെ 24 ശതമാനം മുതൽ 48 ശതമാനം വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കുന്നത് (Entertainment tax waived for world cup warm-up match).

അതേസമയം കാര്യവട്ടത്ത് ഇതിന് മുൻപ് നടന്ന രണ്ട് മത്സരങ്ങൾക്കും 12 ശതമാനവും 5 ശതമാനവും വീതം വിനോദ നികുതി ഈടാക്കിയിരുന്നു. പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും കായികപ്രേമികളുടെ അഭ്യർഥന കണക്കിലെടുത്താണ് സർക്കാർ നികുതി പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇതിന് പുറമെ കേരള ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

നാളെ (29-09-2023) ദക്ഷിണാഫ്രിക്കയും അഫ്‌ഗനിസ്ഥാനും തമ്മിലാണ് ആദ്യ സന്നാഹ മത്സരം. ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ഒക്ടോബർ മൂന്നിന് നെതർലൻഡ്‌സുമായാണ് ഇന്ത്യയുടെ സന്നാഹ മത്സരം. സെപ്റ്റംബര്‍ 30ന് ഓസ്ട്രേലിയയും നെതര്‍ലൻഡ്‌സും തമ്മിലുള്ള മത്സരവും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദക്ഷിണാഫ്രിക്കൻ ടീം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ഇന്ന് ദക്ഷിണാഫ്രിക്ക, നെതർലൻഡ്‌സ്, അഫ്‌ഗാനിസ്ഥാൻ ടീമുകൾ പരിശീലനം നടത്തും.

അതേസമയം സന്നാഹ മത്സരങ്ങൾക്ക് ഒരു ദിനം മാത്രം അവശേഷിക്കെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. പിച്ച് ഫിനിഷിങ്ങ്, റോളിങ്, ഔട്ട്ഫീൽഡ് ഡിസൈനിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. സന്നാഹ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന നാല് പിച്ചുകളിലെയും പുല്ല് വെട്ടി ബാറ്റിങ്ങിന് അനുകൂലമായ പിച്ചാക്കി മാറ്റുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഔട്ട് ഫീൽഡിന് വൃത്താകൃതിയിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഗാലറിയിലെ കേടായ സീറ്റുകൾക്ക് പകരം പുതിയത് മാറ്റി സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുക. അതിഥേയര്‍ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിൽ പങ്കെടുക്കുന്നത്.

ALSO READ : World Cup Warm Up Matches Trivandrum: ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടമൊരുങ്ങി; എല്ലാം സുസജ്ജമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.