ETV Bharat / state

സോളാറില്‍ വീണ്ടും ചൂടും പിടിക്കുമ്പോഴും 'ഏറ്റുപിടിക്കാതെ' കോണ്‍ഗ്രസ്; കണ്ണടയ്‌ക്കലിനെതിരെ കലാപക്കൊടി വീശി എ ഗ്രൂപ്പ്

author img

By

Published : Jun 8, 2023, 9:08 PM IST

Solar Case Investigation controversy  Solar Case Investigation  Congress fails t  Congress leaders  C Divakaran  Left Democratic Front  സോളാറില്‍ വീണ്ടും ചൂടും പിടിക്കുമ്പോഴും  ഏറ്റുപിടിക്കാതെ കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  കലാപക്കൊടി വീശി എ ഗ്രൂപ്പ്  സോളാര്‍ തട്ടിപ്പ് കേസില്‍  സോളാര്‍  കെപിസിസി  കെപിസിസി നേതൃത്വം  ഹേമചന്ദ്രന്‍  ഉമ്മന്‍ചാണ്ടി
സോളാറില്‍ വീണ്ടും ചൂടും പിടിക്കുമ്പോഴും 'ഏറ്റുപിടിക്കാതെ കോണ്‍ഗ്രസ്'

സോളാര്‍ തട്ടിപ്പ് കേസില്‍ ശിവരാജന്‍ കമ്മിഷനെതിരെ വിമര്‍ശനം പുറത്തുവന്നതോടെ വിവാദം പുകയുന്നത് കോണ്‍ഗ്രസിനുള്ളില്‍. കെപിസിസി നേതൃത്വം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശനവുമായി എ ഗ്രൂപ്പ് രംഗത്ത്, ശിവരാജനെ കടന്നാക്രമിച്ച് അന്വേഷണ സംഘത്തലവന്‍ എ ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിന്‍റെ പേരില്‍ ഒരുവേള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ ജസ്‌റ്റിസ് ശിവരാജന്‍ കമ്മിഷന്‍ വിമര്‍ശനത്തിന്‍റെ മുള്‍മുനയിലകപ്പെടുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കേണ്ടതിന് പകരം പരസ്‌പരം പഴിചാരി കോണ്‍ഗ്രസ് നേതാക്കള്‍. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അസ്വസ്ഥതകള്‍ തലപൊക്കുന്നതിനിടെയാണ് സോളാര്‍ കമ്മിഷനെതിരെ സിപിഐ നേതാവ് സി ദിവാകരന്‍, സോളാര്‍ തട്ടിപ്പ് അന്വേഷിച്ച പ്രത്യേക സംഘത്തലവന്‍ മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുടേതായി വന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ കലാപത്തിനു തിരികൊളുത്തിയിരിക്കുന്നത്.

സി ദിവാകരന്‍റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും ഇതിനെ രാഷ്ട്രീയ ആയുധമാക്കി രംഗത്തുവന്നില്ലെന്ന വിമര്‍ശനമുയര്‍ത്തി എ ഗ്രൂപ്പ് നേതാവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനുമായ കെസി ജോസഫ് രംഗത്തുവന്നു. അടുത്തയിടെ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ തന്‍റെ ആത്മകഥയുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണത്തിലാണ് നാലോ അഞ്ചോ കോടി വാങ്ങി ജസ്‌റ്റിസ് ശിവരാജന്‍ കമ്മിഷന്‍ 'കണാ കുണാ' റിപ്പോര്‍ട്ട് എഴുതിയെന്ന് സി ദിവാകരന്‍ ആരോപണം ഉന്നയിച്ചത്.

'സോളാര്‍' വീണ്ടും തുറന്ന് ദിവാകരന്‍: ഉമ്മന്‍ചാണ്ടി തന്നെ വച്ച ജുഡീഷ്യല്‍ കമ്മിഷന്‍ അദ്ദേഹത്തിന് എതിരുമായി. ആരോപണം ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് രാജിവച്ചു പോകണമെന്നുണ്ടായിരുന്നു. അദ്ദേഹം അങ്ങനെ ഒരു രീതിക്കാരനുമാണ്. പക്ഷേ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും സമ്മതിച്ചില്ല. എല്‍ഡിഎഫ് ആ സമയത്ത് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം വിചാരിക്കാത്ത സമയത്ത് പിന്‍വലിക്കുകയായിരുന്നു. സമരം പിന്‍വലിക്കുമ്പോള്‍ താനെല്ലാം സെക്രട്ടേറിയറ്റ് നടയിലിരിക്കുകയാണ്. എന്തോ ധാരണ ആ സമയത്തുണ്ടായി. എന്ത് സംഭവിച്ചുവെന്നു മനസിലായില്ല. എവിടെയോ ഒരു സംഭാഷണം നടന്നു. ഒരു പക്ഷേ സമരവുമായി മുന്നോട്ടുപോയാല്‍ നിയന്ത്രണാതീതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക തോന്നിക്കാണും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുന്‍കൈ എടുത്ത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സമരം ചീറ്റിപ്പോയി.

ആയുധമാക്കാനാവാതെ: ഈ പരമാര്‍ശം വലിയ ചര്‍ച്ചയാകുകയും എല്‍ഡിഎഫ് പ്രതിക്കൂട്ടിലാകുകയും ചെയ്‌തതോടെ ദിവാകരന്‍ പറഞ്ഞത് തിരുത്തി. സോളാര്‍ കമ്മിഷന് നല്‍കിയ പ്രതിഫലത്തിന്‍റെ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തിരുത്തിയെങ്കിലും അദ്ദേഹം ഉയര്‍ത്തിയ ആരോപണം കത്തിപ്പടര്‍ന്നു. കെപിസിസി പ്രസിഡന്‍റ് ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ മറ്റൊരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. അഞ്ചുകോടി രൂപ മുടക്കി കമ്മിഷനെ സ്വാധീനിച്ചാണ് 2016ല്‍ പിണറായി വിജയന്‍ അധികാരം പിടിച്ചതെന്നും സുധാകരന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി രണ്ടു തവണ മുഖ്യമന്ത്രിയായതെന്നും സുധാകരന്‍ ആരോപണം ഉന്നയിച്ചു.

എന്നാല്‍ ഈ വെളിപ്പെടുത്തലിനു ശേഷം നിരവധി തവണ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശനാകട്ടെ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനൊന്നും തയ്യാറായില്ല. ഇതാണ് ഇപ്പോള്‍ എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ വിവാദം കത്തിപ്പടുന്നതിനിടെയാണ് ജസ്‌റ്റിസ് ശിവരാജനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി സോളാര്‍ തട്ടിപ്പ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ ഹേമചന്ദ്രന്‍ സോളാര്‍ കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തിയത്.

കേട്ടും, കേള്‍ക്കാതെയും: ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് സ്‌റ്റാഫിലുള്ളവര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ യുവതിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടോയെന്ന് അന്വേഷണ കമ്മിഷന്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് ഉത്തരം നല്‍കിയെന്ന് നീതി എവിടെ എന്ന പേരില്‍ പുറത്തിറക്കിയ അദ്ദേഹത്തിന്‍റെ സര്‍വീസ് സ്‌റ്റോറിയില്‍ ഹേമചന്ദ്രന്‍ വിവരിക്കുന്നു. എന്നാല്‍, ഇതേ ഫോണിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസിലെ മുഖ്യപ്രതിയായ യുവതിയുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് താന്‍ മറുപടി നല്‍കിയതെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ ജസ്‌റ്റിസ് ശിവരാജന്‍ തയ്യാറായില്ലെന്ന ഗുരുത ആരോപണവും ഹേമചന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.