ETV Bharat / state

CM On Nipah Virus Alert : 'ആശങ്ക വേണ്ട, പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം': നിപ വിഷയത്തില്‍ മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Sep 12, 2023, 3:29 PM IST

CM Pinarayi Vijayan On Nipah Virus Alert: മരണമടഞ്ഞവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നൽകുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

CM on Nipah Virus Doubt  Nipah Virus  Nipah Virus Doubt  CM Pinarayi Vijayan  Pinarayi Vijayan  Chief Minister  Health Department  Nipah  നിപ്പ ഭീതിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി  നിപ്പ ഭീതിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി  നിപ്പ  മുഖ്യമന്ത്രി  ആശങ്ക വേണ്ട  പ്രതിരോധ പ്രവർത്തനങ്ങളുമായി  എല്ലാവരും സഹകരിക്കണം  പരിചരണം  പിണറായി വിജയൻ  പനിമരണം  ആരോഗ്യ വകുപ്പ്
CM on Nipah Virus Doubt

കോഴിക്കോട് : ജില്ലയിലെ രണ്ട് പനിമരണങ്ങള്‍ നിപയെ (Nipah) തുടര്‍ന്നാണെന്ന് സംശയിക്കുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ (Pinarayi Vijayan). നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. മരണമടഞ്ഞവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നൽകുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു (CM On Nipah Virus Alert).

പ്രതിരോധ പ്രവർത്തനവും ജാഗ്രതയുമാണ് പ്രധാനം. അതിനാൽ ആരോഗ്യ വകുപ്പ് (Health Department) തയാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ ഉന്നതതലയോഗം നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉടൻതന്നെ കോഴിക്കോട് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടുപേർ മരണമടയാനിടയായ സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. നിപ വൈറസാണോ പനിക്ക് കാരണമെന്ന് സംശയിക്കുന്നതിനാലാണ് ജാഗ്രതാനിര്‍ദേശം നൽകിയിരിക്കുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്‌തയുടന്‍ കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുക. പ്രദേശത്ത് സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇന്നലെ (11.09.2023) തന്നെ ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Veena George On Kozhikode Nipa Concern നിപ സംശയം; കോഴിക്കോട് ജില്ലയില്‍ ജാഗ്രത നിർദേശം, കൂടുതൽ ഡോക്‌ടർമാരെത്തും, ആരോഗ്യമന്ത്രി ജില്ലയില്‍

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ആരോഗ്യവകുപ്പ് : നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യമന്ത്രി നേരിട്ടെത്തി നടത്തിയ യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.

2021ൽ പുറത്തിറക്കിയ പ്രോട്ടോക്കോൾ നടപടികൾ പ്രകാരമുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചുവെന്നും 16 ടീമുകൾ രൂപീകരിച്ച് ചുമതലകൾ നൽകിയെന്നും മന്ത്രി അറിയിച്ചു. 75 ആളുകളാണ് സമ്പർക്ക പട്ടികയിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ഹോസ്‌പിറ്റലുകളിലും ഇൻഫെക്ഷൻ കൺട്രോൾ റൂം തുറന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഹൈ റിസ്‌ക് കോൺടാക്റ്റ് ഉള്ളവർ ഐസൊലേഷനിൽ കഴിയണം. സെക്കൻഡറി കോൺടാക്റ്റ് ഉള്ളവർ വീടുകളില്‍ ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രോഗികളെ കാണാനുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചിരുന്നു. നിപ സംശയിക്കുന്നതിനാൽ ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ഡോക്‌ടർമാരെ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട് ജില്ലയില്‍ വിന്യസിക്കും.

പനി ബാധിതരിൽ ഹൈ റിസ്‌ക് രോഗികളെ ഐസൊലേറ്റ് ചെയ്യും. സമയനഷ്‌ടം ഒഴിവാക്കാനാണ് നിപയാണ് (Nipah) എന്ന കണക്കുകൂട്ടലില്‍ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.