ETV Bharat / state

വിഴിഞ്ഞത്ത് കടൽക്ഷോഭം രൂക്ഷം; വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു

author img

By

Published : Sep 27, 2021, 5:05 PM IST

വള്ളങ്ങളുടെ എൻജിനുകൾ കരയിലേക്ക് അടിച്ചുകയറുകയും വല ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ മണ്ണിൽ പുതഞ്ഞ് നശിക്കുകയും ചെയ്‌തു.

boat damaged due to heavy rain at vizhinjam  vizhinjam  heavy rain  boat damaged  വിഴിഞ്ഞം  കടൽക്ഷോഭം  മത്സ്യബന്ധന ഉപകരണങ്ങൾ  മത്സ്യബന്ധനം  ശക്തമായ മഴ
വിഴിഞ്ഞത്ത് കടൽക്ഷോഭം ശക്തം; വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മത്സ്യബന്ധന മേഖലയിൽ വ്യാപക നഷ്‌ടം. കനത്ത മഴയെ തുടർന്ന് വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമാണ്. വിഴിഞ്ഞത്ത് ശക്തമായ കടൽക്ഷോഭത്തിൽ നിരവധി വള്ളങ്ങൾ തകർന്നു.

വള്ളങ്ങളുടെ എൻജിനുകൾ കരയിലേക്ക് അടിച്ചുകയറുകയും വല ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ മണ്ണിൽ പുതഞ്ഞ് നശിക്കുകയും ചെയ്‌തു. പൊഴിയൂർ, തെക്കേ കൊല്ലംകോട് തുടങ്ങിയ ഭാഗങ്ങളിലും നിരവധി വള്ളങ്ങളും മത്സബന്ധന ഉപകരണങ്ങളും കടൽക്ഷോഭത്തിൽ നശിച്ചു.

വിഴിഞ്ഞത്ത് കടൽക്ഷോഭം ശക്തം; വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു

ഏകദേശം 50 ലക്ഷം രൂപയോളം നഷ്‌ടം വരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കോവളം എംഎൽഎ എം.വിൻസന്‍റ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കോസ്റ്റൽ പൊലീസ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

Also Read: ഭാരത് ബന്ദിന് പിന്തുണ: സംസ്ഥാനത്ത് ഹർത്താൽ പൂർണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.