ETV Bharat / city

ഭാരത് ബന്ദിന് പിന്തുണ: സംസ്ഥാനത്ത് ഹർത്താൽ പൂർണം

author img

By

Published : Sep 27, 2021, 1:45 PM IST

Updated : Sep 27, 2021, 1:59 PM IST

ഭാരത് ബന്ദിന് പിന്തുണ  കേരളത്തിൽ ഭാരത് ബന്ദ്  കേരളത്തിൽ ഹർത്താൽ പൂർണം  കർഷക സംഘടനകളുടെ ഭാരതബന്ദ്  കേരളത്തിൽ ഹർത്താൽ  ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി  കാർഷിക ബന്ദ്  കർഷകരുടെ പ്രതിഷേധം  Support for Bharat Bandh  Bharat Bandh news  Kerala harthal is complete  farmers protest news  Kerala harthal news  Kerala harthal is complete news
ഭാരത് ബന്ദിന് പിന്തുണ: സംസ്ഥാനത്ത് ഹർത്താൽ പൂർണം

സംസ്ഥാനത്ത് ഹർത്താലിന് എൽഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം/കൊല്ലം: രാജ്യത്ത് കർഷക സംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ സംസ്ഥാനത്ത് പൂർണം. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയാണ് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ വെകിട്ട് ആറു വരെയാണ് ഹർത്താൽ.

സംസ്ഥാനത്ത് ഹർത്താലിന് എൽഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാൽ, പത്രം, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഭാരത് ബന്ദിന് പിന്തുണ: സംസ്ഥാനത്ത് ഹർത്താൽ പൂർണം

കെ.എസ്.ആർ.ടി.സി. അത്യാവശ്യ സർവീസുകൾ മാത്രം

കെ.എസ്.ആർ.ടി.സി. അത്യാവശ്യ സർവീസുകൾ മാത്രം നടത്തി. കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകൾ നിർത്തിവെച്ചിരുന്നു. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തിലാണ് കോര്‍പറേഷന്‍റെ ഈ തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ് ആർ.ടിസി അധികൃതർ അറിയിച്ചിരുന്നു.

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

അവശ്യ സര്‍വീസുകള്‍ പൊലീസിന്‍റെ നിര്‍ദേശപ്രകാരവും അവശ്യം പരിഗണിച്ചുമാണ് നടന്നത്. നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. ജലഗതാഗത വകുപ്പും സർവീസ് നടത്തിയില്ല. ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സമാപിച്ചു. ജില്ലയിൽ ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.

READ MORE: ഭാരത് ബന്ദ്; കോഴിക്കോട് ജില്ലയിൽ ഹർത്താൽ പൂർണം

Last Updated :Sep 27, 2021, 1:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.