ETV Bharat / state

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; ബിജെപി കൗണ്‍സിലര്‍മാര്‍ നാളെ ഗവര്‍ണറെ കാണും

author img

By

Published : Nov 6, 2022, 2:57 PM IST

ബിജെപിയുടെ 35 കൗൺസിലർമാരാണ് നാളെ ഗവർണറെ കാണുന്നത്. കത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ ഒപ്പിട്ടത് തന്നെയാണെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് ആരോപിച്ചു. അതേസമയം വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിപ്പെടുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചു

Mayor Arya Rajendran letter controversy  BJP councilors will meet Governor  Mayor letter issue  Mayor Arya Rajendran  Thiruvananthapuram Mayor Arya Rajendran news  Arya Rajendran controversy  തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം  ബിജെപി കൗണ്‍സിലര്‍മാര്‍  മേയര്‍ ആര്യ രാജേന്ദ്രന്‍  മേയര്‍ ആര്യ രാജേന്ദ്രന്‍ കത്ത് വിവാദം  ബിജെപി  BJP  CPM  DYFI  ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്  വി വി രാജേഷ്  തിരുവനന്തപുരം കോർപറേഷൻ
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; ബിജെപി കൗണ്‍സിലര്‍മാര്‍ നാളെ ഗവര്‍ണറെ കാണും

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാ​ദത്തിൽ ​ഗവ‍ർണറുടെ ഇടപെടൽ തേടി ബിജെപി. ബിജെപിയുടെ 35 കൗൺസിലർമാർ നാളെ ഗവർണറെ കാണും. കത്ത് മേയർ ഒപ്പിട്ടതു തന്നെയാണെന്നും കോഴപ്പണം വാങ്ങി കോ‍ർപറേഷനിൽ എന്തും നടത്തുകയാണെന്നും ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് ആരോപിച്ചു. ഭരണ സമിതി പിരിച്ചു വിടണമെന്നും മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവാണെന്നും വി വി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം കോർപറേഷൻ കുത്തഴിഞ്ഞ നിലയിലാണ്. സ്വജനപക്ഷപാതം വ്യക്തമായിക്കഴിഞ്ഞു. മേയറെ പാവയാക്കി സിപിഎം പ്ലേയിങ് ക്യാപ്റ്റൻ കളിക്കുകയാണെന്നും പാർട്ടി സെക്രട്ടറിയും ഡിവൈഎഫ്ഐ നേതൃത്വവും പ്രതികരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

10,000 മുതല്‍ 30,000 രൂപ വരെ ശമ്പളം നൽകി 2,000 പാർട്ടി പ്രവർത്തകർക്ക് ജോലി നൽകിയിട്ടുണ്ടെന്നും വി വി രാജേഷ് പ്രതികരിച്ചു. അതേസമയം വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി. കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.

വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർക്കോ മ്യൂസിയം പൊലീസിലോ പരാതി നൽകുമെന്നും മേയർ പാർട്ടിയെ അറിയിച്ചു. പരാതി നൽകിയ ശേഷം മേയർ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

Also Read: 'കത്ത് താന്‍ തയ്യാറാക്കിയതല്ല': വിവാദ കത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മേയർ ആര്യ രാജേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.