ETV Bharat / state

Bevco Achievement Excise Ministers Appreciation: 1150 കോടി രൂപ വീണ്ടെടുത്തു ; ബെവ്‌കോ നേട്ടത്തില്‍ സിഎംഡിക്കും മാനേജ്‌മെന്‍റിനും എംബി രാജേഷിന്‍റെ അഭിനന്ദനം

author img

By

Published : Aug 19, 2023, 11:21 PM IST

Excise Minister Appreciation to Bevco: ഈ വാര്‍ത്ത ആദ്യം റിപ്പോർട്ട് ചെയ്‌തത് ഇടിവി ഭാരതായിരുന്നു, പിന്നാലെയാണ് എക്സൈസ് മന്ത്രി എം.ബി രാജേഷ് ബെവ്‌കോ മാനേജ്‌മെന്‍റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്

Bevco Achievement  Bevco Achievement Excise Minister Appreciation  Bevco Achievement Latest News  Bevco Latest News  Bevco  Excise Minister  MB Rajesh  huge gain to Exchequer  ETV Bharat Repot  ETV Bharat  Excise Minister Appreciation to Bevco  സിഎംഡിക്കും മാനേജ്‌മെന്‍റിനും  ബെവ്‌കോ നേട്ടത്തില്‍  അഭിനന്ദനവുമായി എംബി രാജേഷ്  ഇടിവി ഭാരത്  Beverages Corporation  Yogesh Gupta IPS  കെഎസ്‌ബിസി  KSBC  Income Tax Department  ആദായ നികുതി വകുപ്പ്  ആദായ നികുതി
Bevco Achievement Excise Minister Appreciation

തിരുവനന്തപുരം: 2014-15 മുതൽ ബെവ്റേ‌ജസ്‌ കോർപറേഷനെ (Beverages Corporation) പ്രതിസന്ധിയിലാക്കിയ ആദായ നികുതി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതിനാല്‍ 1150 കോടി രൂപ സർക്കാർ ഖജനാവിൽ എത്തുമെന്ന ഇടിവി ഭാരത് (ETV Bharat) വാര്‍ത്തയ്‌ക്ക് പിന്നാലെ സിഎംഡി യോഗേഷ്‌ ഗുപ്‌തയേയും മാനേജ്‌മെന്‍റിനെയും അഭിനന്ദിച്ച് എക്സൈസ്‌ വകുപ്പ്‌ മന്ത്രി (Excise Minister) എം.ബി രാജേഷ്‌. ഇത് സംബന്ധിച്ച് മന്ത്രി ഫേസ്‌ബുക്കിലും കുറിച്ചു.

ചാർട്ടേർഡ്‌ അക്കൗണ്ടന്‍റായി പരിശീലനം പൂർത്തിയാക്കിയ കോർപറേഷൻ സിഎംഡി യോഗേഷ്‌ ഗുപ്‌ത ഐപിഎസിന്‍റെ (Yogesh Gupta IPS) നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്‍റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ്‌ ഇത്രയും വലിയ തുക തിരിച്ചുലഭിക്കാൻ കാരണമായതെന്ന് മന്ത്രി എം.ബി രാജേഷ് (MB Rajesh) പറഞ്ഞു. നടപടിയിലൂടെ കോർപറേഷനും സർക്കാരിനും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധിയിലേക്ക് ഇങ്ങനെ: കോർപറേഷനിൽ നിന്ന് 2019 ൽ ആദായ നികുതി വകുപ്പ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. കെഎസ്‌ബിസിയുടെ (KSBC) ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്‌താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ അൺഫ്രീസ് ചെയ്‌ത് ബിസിനസ് നടപടികൾ സുഗമമാക്കാൻ മറ്റൊരു 347 കോടി രൂപ കൂടി കെഎസ്‌ബിസി നൽകി.

2014-15 മുതൽ 2018-19 വരെയുള്ള കാലത്തെ ആദായ നികുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നടപടിയെടുത്തത്. ടേൺ ഓവർ ടാക്‌സ് (Turn Over Tax), സർചാർജ് (Surcharge) എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായി തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ആദായ നികുതി വകുപ്പ് (Income Tax Department) ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്. ഇത് കെഎസ്‌ബിസിയുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളിൽ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടതായും വന്നു.

Also Read: ETV Bharat Exclusive | ഈ ഓണക്കാലത്ത് സർക്കാരിന് ബമ്പർ ; അപ്രതീക്ഷിതമായി ബെവ്‌കോ ഖജനാവിലെത്തിച്ചത് 1000 കോടി

നീതി തേടി സുപ്രീംകോടതിയില്‍: ഇതോടെ നിയമാനുസൃതമായി അടയ്‌ക്കേണ്ട നികുതികൾ അടയ്ക്കുന്നതിലും ഇതുമൂലം കാലതാമസമുണ്ടായി. 2014-15 , 2015-16 വർഷങ്ങളിലേക്കുള്ള ആദായ നികുതി ഉത്തരവിനെതിരെ കെഎസ്‌ബിസിക്ക് സുപ്രീംകോടതി (Supreme Court) വരെയെത്തി നിയമപോരാട്ടം നടത്തേണ്ടതായും വന്നു. തങ്ങളുടെ വാദമുഖങ്ങൾ പരിഗണിച്ചും സ്വീകരിച്ച നടപടികളും സ്ഥാപനത്തിന്‍റെ പൊതുമേഖല സ്വഭാവവും കണക്കിലെടുത്തും മേല്‍പറഞ്ഞ രണ്ട് വർഷങ്ങളിൽ സർചാർജ്, ടേൺ ഓവർ ടാക്‌സ് എന്നിവ അംഗീകരിക്കണമെന്ന കെഎസ്‌ബിസിയുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീംകോടതിയും നിർദേശിച്ചു.

എന്നാല്‍ ഇതോടൊപ്പം ആദായ നികുതി വകുപ്പ് പിടിച്ചുവച്ച തുക വിട്ടുനൽകാനും കെഎസ്‌ബിസി ശ്രമങ്ങൾ തുടർന്നു. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളും കണക്കിലെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും കെഎസ്‌ബിസിയും ഈ രംഗത്ത് പൊതുജനങ്ങൾക്കായി നടത്തുന്ന സുതാര്യ ഇടപാടുകൾ അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ പിടിച്ചുവച്ച തുക പലിശസഹിതം വിട്ടുനൽകാൻ ആദായ നികുതി കമ്മിഷണര്‍ (Income Tax Commissioner) ഉത്തരവിട്ടു.

സര്‍ക്കാരിനും കെഎസ്‌ബിസിക്കും ആശ്വാസം: 748 കോടി രൂപ വിട്ടുനൽകാനാണ് ഉത്തരവായിരിക്കുന്നത്. ഇതിൽ 344 കോടി രൂപ ഇതിനോടകം ലഭിച്ചു. 404 കോടി രൂപ കെഎസ്‌ബിസിയുടെ അക്കൗണ്ടിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപ നൽകാനുള്ള നടപടികളും തുടരുകയാണ്. ഇതോടെ കോർപറേഷനും സംസ്ഥാന സർക്കാരിനും കഴിഞ്ഞ അഞ്ചുവർഷമായി നഷ്‌ടപ്പെട്ടിരുന്ന 1150 കോടി രൂപയാണ് തിരിച്ചുകിട്ടുക. ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തത് ഇടിവി ഭാരതായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.