ETV Bharat / state

Anupama's missing child: കുഞ്ഞിനെ കേരളത്തിലെത്തിക്കും; ഉത്തരവിന്‍റെ പകര്‍പ്പ് അനുപമ കൈപ്പറ്റി

author img

By

Published : Nov 18, 2021, 8:42 AM IST

Updated : Nov 18, 2021, 1:00 PM IST

Anupama S. Chandran: കേരളത്തിലെത്തുന്ന കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്ക്ക് (DNA test) വിധേയമാക്കും. അതിനുശേഷമാവും മേല്‍നടപടികളെ കുറിച്ചുള്ള തീരുമാനം The Child Welfare Committee (CWC)

Anupama S. Chandran  Baby of Anupama  DNA test  The Child Welfare Committee Kerala  A couple in Andhra Pradesh  അനുപമ എസ് ചന്ദ്രൻ  ദത്ത് വിവാദം  കുഞ്ഞ് കേരളത്തില്‍  ശിശുക്ഷേമ സമിതി
Anupama's missing child: കുഞ്ഞിനെ കേരളത്തിലെത്തിക്കും; ഉത്തരവിന്‍റെ പകര്‍പ്പ് അനുപമ കൈപ്പറ്റി

തിരുവനന്തപുരം: അമ്മറിയാതെ കുഞ്ഞിനെ കൈമാറിയ സംഭവത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി (DNA test) കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. പേരൂര്‍ക്കട സ്വദേശിനി അനുപമ എസ് ചന്ദ്രന്‍റെ (Anupama S. Chandran) കുഞ്ഞിനെ ശിശുക്ഷേമ സമിതി (The Child Welfare Committee (CWC)) വഴി ആന്ധ്രസ്വദേശികളായ ദമ്പതിമാര്‍ക്കാണ് (A couple in Andhra Pradesh) കൈമാറിയത്. ദത്തുനടപടി പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി അനുപമയുടെയും അജിത്തിന്‍റെയും സാമ്പിളുകള്‍ ശേഖരിക്കും.

Anupama's missing child: കുഞ്ഞിനെ കേരളത്തിലെത്തിക്കും; ഉത്തരവിന്‍റെ പകര്‍പ്പ് അനുപമ കൈപ്പറ്റി

കുഞ്ഞ് തന്‍റേതാണെന്നും തന്‍റെ അനുവാദമോ അറിവോ കൂടാതെ അച്ഛൻ ശിശുക്ഷേമ സമിതിക്ക് കൈമാറിയാതാണെന്നുമുള്ള അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ തിരികെയത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ പൊലീസ് സംരക്ഷണത്തിലാകും കേരളത്തിലേക്ക് കൊണ്ടുവരിക. കുഞ്ഞിനെ തിരിക കൊണ്ടുവന്നാലും വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ പുറത്താക്കും വരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ ഡിവൈഎസ്‌പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പൊലീസ് ടീം കുഞ്ഞിനെ അനുഗമിക്കാനും നിര്‍ദേശം ഉണ്ട്. കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ സമരം തുടരുന്നതിനിടെയാണ് ഉത്തരവ്. ഉത്തരവിന്‍റെ പകര്‍പ്പ് അനുപമ ശിശുക്ഷേമ സമിതി ഓഫീസില്‍ എത്തി കൈപ്പറ്റി.

തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അനുപമ സമരം തുടരമെന്നും അറിയിച്ചു. ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനല്‍ സെക്രട്ടറി ഷിജുഖാനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കേസ് ശനിയാഴ്‌ച വഞ്ചിയൂര്‍ കുടുംബകോടതി പരിഗണിക്കും.

Last Updated :Nov 18, 2021, 1:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.