ETV Bharat / state

റോഡിലെ നിയമലംഘനം കണ്ടെത്താൻ മിഴിതുറന്ന് എ ഐ ക്യാമറകൾ; പിഴ വരുന്ന വഴി ഇനിയറിയാം

author img

By

Published : Apr 19, 2023, 8:53 PM IST

Ai camera  എ ഐ ക്യാമറ  നിയമലംഘനം  റോഡ് ഗതാഗത നിയമലംഘനം  കെൽട്രോൺ  മോട്ടോർ വാഹന വകുപ്പ്  ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്‌സ്  കേരള വാർത്തകൾണ  മലയാളം വാർത്തകൾ  Artificial Intelligence cameras  Artificial Intelligence cameras in kerala  detect violations on the road  kerala news  malayalam news
മിഴിതുറന്ന് എ ഐ ക്യാമറകൾ

സംസ്ഥാനത്ത് വിവിധ റോഡ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സർക്കാർ 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. കെൽട്രോണിന് സർവീസ് ചുമതലയുള്ള ക്യാമറ ദൃശ്യങ്ങളിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്.

വഴി നീളെ എ ഐ ക്യാമറകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനായി 726 എ ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്‌സ്) ക്യാമറകൾ സ്ഥാപിച്ച് സർക്കാർ. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളും 25 ക്യാമറകൾ അനധികൃത പാർക്കിങ്ങുകൾ കണ്ടെത്താനും നാല് ക്യാമറകൾ അമിത വേഗം തിരിച്ചറിയുന്നതിനും 18 ക്യാമറകൾ ലൈൻ തെറ്റിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ എന്നിവ കണ്ടെത്താനുമാണ് ഉപയോഗിക്കുന്നത്.

എ ഐ ക്യാമറകളിലൂടെ പിടികൂടുന്ന നിയമ ലംഘനങ്ങളിൽ ഹെൽമെറ്റില്ലാത്ത യാത്ര ചെയ്യുന്നതിന് 500 രൂപയും പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപയും രണ്ടിലധികം പേർ ബൈക്ക് യാത്ര ചെയ്യുന്നതിന് 1000 രൂപയും ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് 2000 രൂപയും നാലുചക്ര വാഹനങ്ങളിൽ സീറ്റ്‌ബെൽറ്റില്ലാതെ യാത്രചെയ്യുന്നതിന് 500 രൂപയും അമിതവേഗത്തിന് 1500 രൂപയും അനധികൃത പാർക്കിംഗിന് 250 രൂപയുമാണ് പിഴ. കെൽട്രോണിനാണ് ക്യാമറയുടെ മെയിന്‍റനൻസിന്‍റെയും സർവീസിന്‍റെയും ചുമതല.

എ ഐ ക്യാമറകൾ 232.25 കോടി രൂപ ചെലവിലാണ് സ്ഥാപിച്ചിരിക്കുന്നത്. കണക്‌ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാർ, സൗരോർജ സംവിധാനം എന്നിവയ്‌ക്കായി മൂന്ന് മാസത്തിലൊരിക്കൽ മൂന്നരക്കോടി രൂപ കെൽട്രോണിന് നൽകും. എ ഐ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്‍റെ ഡാറ്റാ സെന്‍റർ ബാങ്കിലാണ് ശേഖരിക്കുന്നത്. ഇവ ലിസ്റ്റ് ചെയ്‌ത് ജില്ല കൺട്രോൾ റൂമുകൾക്ക് കൈമാറും.

ഇവിടെ നിന്നും നാഷണൽ ഡാറ്റാ ബേസിന് കൈമാറി ഇ- ചെലാൻ സൃഷ്‌ടിക്കുകയും തുടർന്ന് വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴ സന്ദേശം നൽകുകയും ചെയ്യും. അഞ്ചുവർഷത്തേക്ക് കെൽട്രോണിനാണ് എഐ ക്യാമറയുടെ മെയിൻ്റനൻസ് ചുമതല.

also read: 'ബോധവത്‌കരണമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചത് ജനങ്ങളെ കുത്തിപ്പിഴിയാന്‍'; ട്രാഫിക് പരിഷ്‌കരണത്തില്‍ സര്‍ക്കാരിനെതിരെ കെ സുധാകരന്‍

കെൽട്രോണാണ് ദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് പിഴ അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗമാണ്. എ ഐ ക്യാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ വീഡിയോ സ്‌കാനിങ് സോഫ്‌റ്റ് വെയറാണ് വിശകലനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.