ETV Bharat / state

'നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ചു പറയരുത്, മാപ്പ് സ്വീകരിക്കുന്നില്ല': മന്ത്രി അബ്‌ദുറഹിമാൻ

author img

By

Published : Dec 1, 2022, 1:33 PM IST

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്‌ദുറഹിമാനെതിരായ വിവാദ പരാമർശം നടത്തിയത്. വിഷയത്തില്‍ തന്നോടാരും മാപ്പ് പറഞ്ഞിട്ടില്ലെന്നും മാപ്പ് എഴുതി തന്നാൽ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

മന്ത്രി വി അബ്‌ദുറഹിമാനെതിരായ വിവാദ പരാമർശം  V Abdurahiman against Theodesias DCruz  Minister V Abdurahiman on terrorist reference  terrorist reference on Minister V Abdurahiman  തീവ്രവാദി പരാമര്‍ശത്തില്‍ മന്ത്രി അബ്‌ദുറഹിമാൻ  മന്ത്രി അബ്‌ദുറഹിമാൻ  മന്ത്രി വി അബ്‌ദുറഹിമാൻ  ഫാദര്‍ തിയോഡേഷ്യസ്  തിയോഡേഷ്യസ്
തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട, നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ചു പറയരുത്; തീവ്രവാദി പരാമര്‍ശത്തില്‍ മന്ത്രി അബ്‌ദുറഹിമാൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. മാപ്പ് എഴുതി തന്നാൽ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന് തടസം നിൽക്കാൻ പാടില്ലെന്നും വികസനത്തിന് തടസം നിൽക്കുന്നത് ദേശദ്രോഹമാണെന്നുമാണ് താൻ പറഞ്ഞത്.

തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. മതമൈത്രിയുടെ നാടാണ് കേരളം. നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ചു പറയരുത്. തന്നോട് ആരും മാപ്പ് പറഞ്ഞിട്ടില്ല. അതിന്‍റെ ആവശ്യമില്ല. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസിലാകുമെന്നും അബ്‌ദുറഹിമാൻ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് മന്ത്രി വി അബ്‌ദുറഹിമാനെതിരായ വിവാദ പരാമർശം നടത്തിയത്. 'അബ്‌ദുറഹിമാന്‍റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്‌ദുറഹിമാന്‍റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്‌ദുറഹിമാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.

അബ്‌ദുറഹിമാന്‍ യഥാര്‍ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്‌ദുറഹിമാന്‍ അഹമദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്‌തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും' എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്‍റെ വിവാദ പരാമർശം.

Also Read: മന്ത്രി വി അബ്‌ദുറഹിമാനെതിരായ പരാമർശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.