ETV Bharat / state

Antony Raju On AI Camera Status : പിഴയിനത്തിൽ ഇതുവരെ ലഭിച്ചത് 14.88 കോടി രൂപ, പ്രതിപക്ഷം ഏതുനേരവും സർക്കാരിനെ വിമർശിക്കുന്നു : ആന്‍റണി രാജു

author img

By ETV Bharat Kerala Team

Published : Oct 10, 2023, 8:53 PM IST

Antony Raju On AI Camera Status  AI Camera And Kerala Accident Status  Transport Minister Antony Raju  AI Camera Trial Run  Antony Raju On AI Camera And Accident Status  എഐ ക്യാമറ വിവാദം  എഐ ക്യാമറ പിഴയിനത്തില്‍ ലഭിച്ചത്  എഐ ക്യാമറ പ്രവര്‍ത്തനമെങ്ങനെ  പ്രതിപക്ഷത്തിനെതിരെ ആന്‍റണി രാജു  എഐ ക്യാമറയുടെ ട്രയൽ റണ്‍
Antony Raju On AI Camera Status

Transport Minister Antony Raju On AI Camera And Accident Status : മുൻ പ്രതിപക്ഷ നേതാക്കളെ വിഡി സതീശന്‍ കണ്ടുപഠിക്കണമെന്ന് ആന്‍റണി രാജു

ആന്‍റണി രാജു പ്രതികരിക്കുന്നു

തിരുവനന്തപുരം : എഐ ക്യാമറ (AI Camera) വഴി പിഴയിനത്തിൽ ഇതുവരെ 14.88 കോടി രൂപ ലഭിച്ചെന്നും ക്യാമറ പ്രവർത്തനം തുടങ്ങി സെപ്റ്റംബർ 30 വരെ 62,67,853 നിയമലംഘനങ്ങള്‍ (Traffic Violation) കണ്ടെത്തിയെന്നും ഗതാഗത മന്ത്രി (Transport Minister) ആന്‍റണി രാജു (Antony Raju). എഐ ക്യാമറയുടെ ട്രയൽ റണ്ണിൽ (AI Camera Trial Run) ദിനംപ്രതി 4.5 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇപ്പോഴത് 44,623 ശരാശരി നിയമലംഘനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു (Antony Raju On AI Camera Status).

സെപ്‌റ്റംബർ മാസം എംപി / എംഎല്‍എമാർ 56 തവണ നിയലംഘനം നടത്തിയിട്ടുണ്ട്. ഇതുവരെ 102 കോടി ചെലാൻ നൽകിയെന്നും മന്ത്രി വിശദമാക്കി. അതായത് ജൂൺ- 18.77, ജൂലൈ- 13.67, ഓഗസ്‌റ്റ്-18.89, സെപ്‌റ്റംബര്‍-13.38 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം നവംബർ ഒന്ന് മുതൽ കെഎസ്‌ആർടിസി ഉൾപ്പടെ എല്ലാ വലിയ വാഹനങ്ങളിലെയും ഡ്രൈവർ, സഹയാത്രികൻ എന്നിവര്‍ക്ക് സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമാക്കും. 1994 ലെ നിയമം അനുസരിച്ച് അന്യസംസ്ഥാന വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു.

കണക്കുകള്‍ ശരി തന്നെ : നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും ലഭിച്ചവ തന്നെയാണെന്നും കണക്കിൽ മാറ്റംവരുമെന്ന് അന്നുതന്നെ നിയമസഭയിൽ അറിയിച്ചിരുന്നുവെന്നും മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. ഹൈക്കോടതിയിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ കണക്കും നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കും വ്യത്യസ്‌തമാണെന്നും ഗതാഗത വകുപ്പ് മന്ത്രി രാജിവയ്ക്ക‌ണമെന്നുമുള്ള പ്രതിപക്ഷ വാദത്തില്‍ വിശദീകരണം നൽകുകയായിരുന്നു മന്ത്രി.

Also Read: VD Satheesan On AI Camera എഐ ക്യാമറയ്ക്ക് ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്, അഴിമതി മറച്ച് വയ്ക്കാന്‍ ഹൈക്കോടതിയേയും തെറ്റിദ്ധരിപ്പിച്ചു

ഓഗസ്‌റ്റിലെ റോഡപകട കണക്ക് നിയമസഭയിൽ പറഞ്ഞത് പൊലീസിൽ നിന്നും ലഭിച്ചതനുസരിച്ചാണ്. കണക്കിൽ മാറ്റം വരുമെന്നും സഭയിൽ പറഞ്ഞിരുന്നു. പലരും അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ ദിവസങ്ങൾ പിന്നെയും കഴിഞ്ഞിരുന്നുവെന്നും അതിനനുസരിച്ച് എണ്ണത്തിൽ മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭയിൽ കണക്ക് അവതരിപ്പിക്കുമ്പോൾ ഗുരുതരാവസ്ഥയിലുള്ളവരാണ് പിന്നീട് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ളവരെ മരിച്ചവരുടെ എണ്ണത്തിൽപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി പരിഹസിച്ചു. അപകട മരണത്തിന്‍റെ കണക്ക് മറച്ചുവച്ചത് കൊണ്ട് സർക്കാരിന് ഒന്നും ലഭിക്കാനില്ല. വാഹന പെരുപ്പം കൂടുന്നതനുസരിച്ച്‌ റോഡപകടങ്ങളുടെ എണ്ണം കൂടും. എന്നാൽ എഐ ക്യാമറ വന്നതോടെ റോഡപകട മരണനിരക്ക് വൻ തോതിൽ കുറയ്ക്കാ‌ൻ സാധിച്ചുവെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന് രൂക്ഷ വിമര്‍ശനം : പ്രതിപക്ഷം ഏതുനേരവും സർക്കാരിനെ വിമർശിക്കുന്നു. പഴയ പ്രതിപക്ഷ നേതാക്കൾ ഇത്തരത്തിലായിരുന്നില്ല. മുൻ പ്രതിപക്ഷ നേതാക്കളെ വിഡി സതീശന്‍ കണ്ടുപഠിക്കണം. എല്ലാത്തിനെയും ബഹിഷ്‌കരിക്കുക എന്നത് ശരിയായ നിലപാടല്ല. കാള പെറ്റെന്നുകേട്ടാൽ കയറെടുക്കുന്ന സ്ഥിതിയാണെന്നും ആധികാരികമായ രേഖകൾ പോലും പ്രതിപക്ഷം പഠിക്കുന്നില്ലെന്നും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.