ETV Bharat / state

അമ്പലമുക്ക് കൊലപാതകം : വിനീതയെ കൊന്ന് രാജേന്ദ്രന്‍ കവര്‍ന്ന സ്വര്‍ണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്

author img

By

Published : Feb 12, 2022, 7:45 PM IST

Updated : Feb 12, 2022, 7:57 PM IST

വിനീതയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം പണയംവെച്ച് കിട്ടിയ 95,000 രൂപയില്‍ 32,000 രൂപയും ഓണ്‍ലൈന്‍ ട്രേഡിങ്ങിന് ഉപയോഗിച്ചതായി പ്രതി
Ambalamukku murder case updates  Thiruvananthapuram Murder case  Murder robbery  പേരൂര്‍ക്കട കൊലിപാതകം  അമ്പലമുക്ക് കൊലപാതകം  ഓണ്‍ലൈന്‍ ട്രേഡിങ്  Thiruvananthapuram Latest News  Thiruvananthapuram Crime news
അമ്പലമുക്ക് കൊലപാതകം; പ്രതി വിദ്യാസമ്പന്നന്‍, മോഷ്‌ടിച്ച പണം ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ ചെടിക്കടയ്‌ക്കുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതി രാജേന്ദ്രന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വിദഗ്‌ധന്‍. സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും എംബിഎ ബിരുദവുമുള്ള ഇയാള്‍ മോഷണത്തിലൂടെ കൈക്കലാക്കുന്ന പണം ഓണ്‍ലൈന്‍ ട്രേഡിങ്ങിനാണ് ഉപയോഗിക്കുന്നത്.

അമ്പലമുക്ക് കൊലപാതകം : വിനീതയെ കൊന്ന് രാജേന്ദ്രന്‍ കവര്‍ന്ന സ്വര്‍ണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്

അമ്പലമുക്ക് അഗ്രോ ക്ലിനിക്കെന്ന നഴ്‌സറിയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം പണയംവച്ച് കിട്ടിയ 95,000 രൂപയില്‍ 32,000 രൂപയും ഓണ്‍ലൈന്‍ ട്രേഡിങ്ങിന് ഉപയോഗിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലിക്ക് നിന്നത് മോഷണം ലക്ഷ്യംവച്ചുകൊണ്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പണത്തോടുള്ള ആര്‍ത്തിയാണ് വിദ്യാസമ്പന്നനായിട്ടും ഇയാളെ കൊടുംകുറ്റവാളിയാക്കിയത്. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയതും പണത്തിന് വേണ്ടിയായിരുന്നു. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ശേഷമായിരുന്നു കൊലപാതകം. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകള്‍ അബിശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ രാജേന്ദ്രന്‍ മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇതുവരെ ഒരു കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ കേരളത്തിലേക്ക്‌ കടന്നത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം മുട്ടടയിലെത്തി ആലപ്പുറം കുളത്തിന്‌ സമീപം രക്തം പുരണ്ട വസ്ത്രവും കത്തിയും കുളത്തിലെറിഞ്ഞ ശേഷം ടീഷര്‍ട്ട് ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Read More : അമ്പലമുക്ക് കൊലപാതകം: പ്രതി കൊടും കുറ്റവാളി, വിനീത അഞ്ചാമത്തെ ഇര

തമിഴ്‌നാട് തോവാള സ്വദേശിയായ രാജേന്ദ്രന്‍ കഴിഞ്ഞ ഡിസംബറില്‍ പേരൂര്‍ക്കടയിലെത്തിയെന്നാണ് പൊലീസിന്‌ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പൊലീസ് അത്‌ വിശ്വാസത്തിലെടുത്തിട്ടില്ല. തനിച്ച് കുറ്റകൃത്യം ചെയ്‌ത്‌ കറങ്ങി നടക്കുന്ന രാജേന്ദ്രന്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More: അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ചോദ്യം ചെയ്യലിനോട്‌ ആദ്യമൊന്നും സഹകരിക്കാതിരുന്ന രാജേന്ദ്രന്‍ പിന്നീട്‌ വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ നടത്തിയ കൊലപാതകങ്ങളുടെയും മോഷണങ്ങളുയെയും കഥ പൊലീസിനോട്‌ ഏറ്റുപറയുകയായിരുന്നു. തമിഴ്‌നാട് പൊലീസുമായി സഹകരിച്ചാണ് കേരള പൊലീസിന്‍റെ അന്വേഷണം മുന്നോട്ടുപോകുന്നത്.

Last Updated :Feb 12, 2022, 7:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.