ETV Bharat / state

'മദ്യത്തിന് പരസ്യമാകാം, പൊതുജന അഭിപ്രായം തേടണമെന്ന് മാത്യുകുഴല്‍നാടൻ': അബ്‌കാരി (ഭേദഗതി) ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

author img

By

Published : Aug 9, 2023, 4:51 PM IST

Updated : Aug 9, 2023, 5:48 PM IST

മദ്യമോ മറ്റ് ലഹരി വസ്‌തുക്കളോ പരസ്യം ചെയ്യുന്നത് നിലവിലെ വ്യവസ്ഥയിൽ കുറ്റകൃത്യമാണ്. തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ ഇത്തരം രംഗങ്ങൾ കാണിക്കുമ്പോൾ മുന്നറിയിപ്പ് വേണമെന്നും നിലവിലെ ചട്ടത്തിൽ വരുന്നു. ഈ രണ്ട് ചട്ടങ്ങളും ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Abkari amendment bill  subject committee  Abkari bill referred to subject committee  Kerala Excise Amendment Bill 2023  Kerala Excise Bill referred to Subject Committee  2023ലെ കേരള അബ്‌കാരി ഭേദഗതി ബിൽ  അബ്‌കാരി ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിയിലേക്ക്  സബ്‌ജക്‌ട് കമ്മിറ്റി  മാത്യു കുഴൽനാടൻ എംഎൽഎ  ബാലചന്ദ്രൻ എംഎൽഎ  എക്‌സൈസ് മന്ത്രി എംബി രാജേഷ്  എക്‌സൈസ് മന്ത്രി  എക്‌സൈസ്  അബ്‌കാരി ഭേദഗതി ബിൽ  Excise Minister MB Rajesh  MB Rajesh
Abkari amendment bill

തിരുവനന്തപുരം: 2023ലെ കേരള അബ്‌കാരി (ഭേദഗതി) ബിൽ സബ്‌ജക്‌ട് കമ്മിറ്റിയ്‌ക്ക് കൈമാറി. സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് ശേഷം ബിൽ പ്രാബല്യത്തിൽ വരും. ബിൽ സെലക്‌ട് കമ്മിറ്റി പരിശോധിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും ബാലചന്ദ്രൻ എംഎൽഎയും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

മന്ത്രിയുടെ വാദത്തിന് എതിരെ കുഴല്‍നാടൻ: ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും എക്‌സൈസ് മന്ത്രി എംബി രാജേഷും മാത്യു കുഴൽനാടൻ എംഎൽഎയും തമ്മിൽ ഏറെ നേരം വാഗ്വാദം നടന്നിരുന്നു. സംരംഭങ്ങൾ തുടങ്ങുന്നതിന് ചില ചട്ടങ്ങൾ ഡി ക്രിമിനലൈസ് ചെയ്യുക എന്നുദ്ദേശിച്ചുള്ളതാണ് ഈ ബില്ലെന്ന് മന്ത്രി എംബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി.

മദ്യമോ മറ്റ് ലഹരി വസ്‌തുക്കളോ പരസ്യം ചെയ്യുന്നത് നിലവിലെ വ്യവസ്ഥയിൽ കുറ്റകൃത്യമാണ്. തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ ഇത്തരം രംഗങ്ങൾ കാണിക്കുമ്പോൾ മുന്നറിയിപ്പ് വേണമെന്നും നിലവിലെ ചട്ടത്തിൽ വരുന്നു. ഈ രണ്ട് ചട്ടങ്ങളും ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

എംഎല്‍എയുടെ വാദം: കുറ്റകൃത്യം ഡി ക്രിമിനലൈസ് ചെയ്‌ത് പണമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. പൊന്മുട്ടയിടുന്ന താറാവാണ് സർക്കാരിന് മദ്യവും ലോട്ടറിയും. യുവാക്കളുടെയും ജനങ്ങളുടെയും കാര്യം സർക്കാർ പരിഗണിക്കുന്നില്ല. ഏറെ വിഷമകരമാണ് ഈ ബില്ല്. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഹരിയിൽ നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകുകയാണ്. ഈ സാഹചര്യത്തിലാണ് ഡി ക്രിമിനലൈസ് ചെയ്യാനുള്ള നടപടിയെന്ന് എംഎൽഎ പറഞ്ഞു.

മദ്യ വർജനം നയമാക്കിയ സർക്കാരാണ് നമുക്കുള്ളത്. സംസ്ഥാനത്ത് വ്യാജ കള്ള് അതിവ്യാപകമാണ്. മദ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്‍റെ നടപടികൾ. സർക്കാരിന്‍റെ വരുമാന സ്രോതസുകളെ വർധിപ്പിക്കുന്നതിന് പകരം ഉള്ള സ്രോതസുകളെ ഞെക്കിപ്പിഴിയുകയാണ്.

കച്ചവടം വർധിപ്പിച്ച് നേട്ടമുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ നികുതി വർധിപ്പിക്കുകയല്ല. നികുതി ചുമത്താത്ത നിരവധി സ്രോതസുകൾ ഉണ്ട്. ഇതു കണ്ടെത്തണം. ജനങ്ങളുടെ മുതുകിലടിച്ചല്ല നികുതി ചുമത്തി വരുമാനം കണ്ടത്തേണ്ടതെന്നും പറഞ്ഞ അദ്ദേഹം ഗുണകരമായ സമീപനമല്ല ഇതെന്നും ചൂണ്ടിക്കാട്ടി.

കൂടാതെ കള്ള് ഷാപ്പുകളുടെ ലൈസൻസ് വർധിപ്പിക്കണമെന്നും എന്നാൽ രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് ഇത് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തെ മുഴുവൻ മദ്യത്തിന് അടിമയാകാൻ തള്ളി വിടുകയാണ് ഈ സർക്കാർ. ഇത് എതിർക്കാനാകില്ല. പൊതുജന അഭിപ്രായം ആരായാൻ ഇത് സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

മന്ത്രിയുടെ മറുവാദം: എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് മദ്യ വർജനത്തിനായി ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് വസ്‌തുതകൾ നിരത്തി ശക്തമായി വാദിക്കാൻ കഴിയുമെന്ന് മന്ത്രി എംബി രാജേഷ് തിരിച്ചടിച്ചു. മയക്കുമരുന്ന് കേസുകൾ ഏറ്റവും കൂടുതൽ പിടികൂടിയത് ഈ സർക്കാരിന്‍റെ കാലഘട്ടത്തിലാണ്. രാസലഹരി വേട്ട വലിയ തോതിൽ സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. വ്യാജ മദ്യം പിടിച്ചതും വർധിച്ചിട്ടുണ്ട്.

ശക്തമായ എൻഫോഴ്‌സ്‌മെന്‍റ് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1149.11 ലക്ഷം കെയിസ് മദ്യമാണ് സംസ്ഥാനത്ത് യുഡിഎഫ് ഭരണ കാലത്ത് ഉണ്ടായിരുന്നത്. 9.9% മദ്യ ഉപഭോഗം പിണറായി സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

തെങ്ങിൽ നിന്നും ലഭിക്കുന്ന കള്ളിന്‍റെ അളവ് ശാസ്‌ത്രീയമായി പുനർനിർണയിക്കാനാണ് ബില്ലിൽ പറയുന്നത്. ട്രേഡ് യൂണിയനുകളുടെ ആവശ്യപ്രകാരമാണിത്. നിലവിൽ ഒരു തെങ്ങിൽ നിന്ന് രണ്ടര ലിറ്റർ കള്ള് ലഭിക്കുന്നു. ബാക്കി ലഭിക്കുന്നത് ഒഴുക്കി കളയുന്നു എന്നാണ് ട്രേഡ് യൂണിയനുകൾ പരാതിപ്പെടുന്നത്.

കള്ള് ഷാപ്പുകളിൽ മുൻ കാലങ്ങളിൽ ഉണ്ടായ ദുരന്തങ്ങൾ കണക്കിലെടുത്ത് പുതിയ ലേല രീതിയാണ് നടപ്പിലാക്കുന്നത്. കള്ള് ഷാപ്പുകൾ തനത് ഭക്ഷണം കൂടി ലഭിക്കുന്ന സ്ഥലമാണ്. കുടുംബമായി സന്ദർശനം നടത്താൻ കഴിയുന്ന രീതിയിൽ കള്ള് ഷാപ്പുകളെ നവീകരിക്കണം. ഗുണമേന്മയുള്ള കള്ള് ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നും മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവരുടെ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

Last Updated : Aug 9, 2023, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.