ETV Bharat / state

കര്‍ഷകന്‍റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ : കെ.സുധാകരന്‍

author img

By

Published : Apr 11, 2022, 10:40 PM IST

വേനല്‍മഴ കാരണം ഹെക്ടര്‍ കണക്കിന് കൃഷിനശിച്ചു. സംസ്ഥാന വ്യാപകമായി എത്ര ഹെക്ടര്‍ ഭൂമിയിലെ കൃഷിനാശം ഉണ്ടായെന്ന കൃത്യമായ കണക്ക് ശേഖരിക്കാന്‍ ഇതുവരെ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍

ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍  കര്‍ഷകന്‍റെ ആത്മഹത്യയുടെ ഉത്തരവാദിത്വം സര്‍ക്കാറിന്  State government responsible for farmer's suicide  K Sudhakaran on farmer's suicide Pathanamthitta
കര്‍ഷകന്‍റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: കെ.സുധാകരന്‍

പത്തനംതിട്ട : തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ബാങ്ക് വായ്പയെടുത്ത് പത്ത് ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിനെടുത്താണ്, രാജീവ് കൃഷി ചെയ്തത്. അതില്‍ എട്ടേക്കറിലെ നെല്‍കൃഷിയാണ് വേനല്‍മഴയില്‍ നശിച്ചുപോയത്.

സര്‍ക്കാര്‍ സഹായത്തിന് ശ്രമിച്ചെങ്കിലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. വേനല്‍മഴ കാരണം ഹെക്ടര്‍ കണക്കിന് കൃഷിനശിച്ചു. സംസ്ഥാന വ്യാപകമായി എത്ര ഹെക്ടര്‍ ഭൂമിയിലെ കൃഷിനാശം ഉണ്ടായെന്ന കൃത്യമായ കണക്ക് ശേഖരിക്കാന്‍ ഇതുവരെ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല.

ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ഉള്‍പ്പടെയുള്ള ജില്ലകളിലും മലയോര മേഖലകളിലും വ്യാപക കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കുട്ടനാട് മാത്രം 1300 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. കെയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിനടിയിലാണ്. ആറുമാസത്തെ കര്‍ഷകന്റെ അധ്വാനമാണ് വിളവെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ വെള്ളത്തിനടിയില്‍ കിടന്ന് നശിക്കുന്നത്.

കൃഷി ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് തുക കൃത്യസമയത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 25 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകന് നല്‍കാനുണ്ട്. കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോഴും സര്‍ക്കാരില്‍ മതിയായ നഷ്ടപരിഹാരം കര്‍ഷകന് കിട്ടിയില്ല. ഇതിനെതിരെ ആത്മഹത്യ ചെയ്ത രാജീവ് ഉള്‍പ്പടെയുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Also Read: പത്തനംതിട്ടയില്‍ കർഷകൻ ആത്മഹത്യ ചെയ്തു

നാലുവര്‍ഷം മുന്‍പ് പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാം ഇതുവരെ കിട്ടാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്. ഹോര്‍ട്ടികോര്‍പ്പ് മുഖേന പച്ചക്കറി സംഭരിച്ച വകയില്‍ കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകന് നല്‍കാനുള്ളത്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് ഓരോ കര്‍ഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.