ETV Bharat / state

പത്തനംതിട്ടയില്‍ കർഷകൻ ആത്മഹത്യ ചെയ്തു

author img

By

Published : Apr 11, 2022, 11:08 AM IST

സാമ്പത്തിക ബാധ്യതയാണ് ആത്‌മഹത്യക്ക് കാരണമെന്നാണ് നിഗമനം

കര്‍ഷക ആത്മഹത്യ  farmer suicide
പാട്ടത്തിനിറക്കിയ നെൽകൃഷി രണ്ട് വർഷവും മഴയിൽ നശിച്ചു; കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

പത്തനംതിട്ട: തിരുവല്ല നിരണത്ത് കര്‍ഷകന്‍ തൂങ്ങി മരിച്ചു. കഴിഞ്ഞ വര്‍ഷം മഴയില്‍ കൃഷി നശിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്‌ടപരിഹാരം തുച്ഛമാണെന്ന് കോടതിയെ അറിയിച്ച രാജീവിനെയാണ് കൃഷിചെയ്യുന്ന വയലിന് സമീപത്തുള്ള പുരയിടത്തില്‍ ഇന്നലെ(10 ഏപ്രില്‍2022) മരിച്ച നിലയില്‍ കണ്ടെത്തിയത്. വേനല്‍മഴയില്‍ വ്യാപകമായി കൃഷി നശിച്ചതും, സാമ്പത്തിക പ്രതിസന്ധിയുമാകാം ആത്‌മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബാങ്കില്‍ നിന്ന് വായ്‌പ എടുത്താണ് രാജീവ് കൃഷി ചെയ്‌തിരുന്നത്. പത്തേക്കറോളം പ്രദേശത്താണ് ഇപ്രാവശ്യം രാജീവ് നെല്‍കൃഷിയിറക്കിയത്. തുടര്‍ച്ചയായി പെയ്‌ത വേനല്‍മഴയില്‍ കൃഷിനശിച്ചതിനാല്‍ ബാങ്ക് വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷവും രാജീവ് ഉള്‍പ്പടെയുള്ള കര്‍ഷകരുടെ കൃഷി നശിച്ചിരുന്നു. ഇതിന് ഇവര്‍ക്ക് സര്‍ക്കാര്‍ നഷ്‌ടപരിഹാരം ന്ല്‍കിയിരുന്നെങ്കിലും, നല്‍കിയ തുക തുച്ഛമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.