ETV Bharat / state

രക്ഷിക്കാനെന്ന വ്യാജേന മോഷണം; പണം അപഹരിച്ചയാൾ അറസ്റ്റിൽ, ശബരിമല പാതയിലെ തട്ടിപ്പുകള്‍

author img

By ETV Bharat Kerala Team

Published : Nov 18, 2023, 10:54 PM IST

Sabarimala pilgrim vehicle accident തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു, രക്ഷിക്കാനെന്ന വ്യാജേന വാഹനത്തിന്‍റെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ്‌ മോഷ്‌ടിച്ചയാള്‍ അറസ്റ്റില്‍

Sabarimala  Stealing under the guise of rescue  Sabarimala pilgrim vehicle accident  ശബരിമല  ശബരിമല തീർത്ഥാടകവാഹനം അപകടത്തിൽപ്പെട്ടു  രക്ഷിക്കാനെന്ന വ്യാജേന മോഷണം  പണം അപഹരിച്ചയാൾ അറസ്റ്റിൽ  Accused arrested  പേഴ്‌സ്‌ മോഷ്‌ടിച്ചയാള്‍ അറസ്റ്റില്‍  Sabarimala accident  Purse stolen
Sabarimala pilgrim vehicle accident

പത്തനംതിട്ട : ശബരിമല ദർശനത്തിനായിപോയവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു(Sabarimala pilgrim vehicle accident). രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാൾ (Stealing under the guise of rescue) വാഹനത്തിന്‍റെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ്‌ മോഷ്‌ടിച്ചു. സ്ഥലത്തെത്തിയ വടശ്ശേരിക്കര പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവനന്തപുരം അരുവിക്കര ഇടമൺ മുകൾ മുക്കുവിള വീട്ടിൽ ഗിരീഷ് കുമാറാണ് (44) അറസ്റ്റിലായത് (Accused arrested).

ഇന്ന് (നവംബര്‍ 18) പുലർച്ചെ 5:30 ന് ശേഷമാണ് ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ തിരുവനന്തപുരം മലയൻകീഴ് സ്വദേശികൾ സഞ്ചരിച്ച കാർ വിളക്കുവഞ്ചിക്ക് സമീപം നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞത്. അപകടം നടന്നപ്പോൾ തന്നെ നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിൽ നിന്നും ഫോണിൽ വടശ്ശേരിക്കര പോലീസിനെ അറിയിച്ചു. തുടർന്ന് വടശ്ശേരിക്കര എസ്എച്ച്ഒ എസ് ഐ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

വിളക്കുവഞ്ചിയിലുള്ള പോലീസ് എയ്ഡ്പോസ്റ്റിന് 500 മീറ്റർ അകലെ റോഡിനു ഇടതുവശത്തെ താഴ്‌ചയിലേക്കാണ് കാർ മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കൊന്നും പറ്റിയിരുന്നില്ല. കാർ ഓടിച്ച മലയൻകീഴ് മച്ചനാട് വിജയസദനം വീട്ടിൽ വിജയന്‍റെ (58) പണമടങ്ങിയ പേഴ്‌സാണ്‌ മോഷ്‌ടിക്കപ്പെട്ടത് (Purse stolen). പോഴ്‌സിൽ 4540 രൂപയാണ് ഉണ്ടായിരുന്നത്.

അപകടത്തിനുശേഷം കാറിൽ നിന്നും ഇരുവരും പുറത്തിറങ്ങി നിന്നപ്പോൾ, ശബരിമലയിൽ നിന്നും വന്ന കുടിവെള്ള ടാങ്കർ നിർത്തി ഡ്രൈവർ ഇറങ്ങി ഇവർക്കരികിലേക്കെത്തി. തുടർന്ന്, ഇയാൾ സഹായിക്കാനെന്ന വ്യാജേന കാർ ഡ്രൈവറുടെ ശരീരത്തിൽ തപ്പുകയും മറ്റും ചെയ്‌തു. പിന്നീടാണ് പണമടങ്ങിയ പേഴ്‌സ്‌ നഷ്‌ടപ്പെട്ട വിവരമറിഞ്ഞത്. ടാങ്കർ പെട്ടെന്ന് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും, കാർ ഡ്രൈവർ ബഹളം വച്ചതിനാൽ അപകടം അറിഞ്ഞ് ഓടിക്കൂടിയവർ തടഞ്ഞുനിർത്തുകയായിരുന്നു.

അപകട വിവരമറിഞ്ഞെത്തിയ പോലീസിനോട് കാർ ഡ്രൈവർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ടാങ്കർ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും പേഴ്‌സ്‌ ഇയാളിൽ നിന്നും കണ്ടെത്തുകയും ചെയ്‌തു. ഗിരീഷിനെതിരെ മോഷണക്കുറ്റത്തിന് വടശ്ശേരിക്കര പോലീസ് കേസെടുത്തു.
ഇന്നലെ സന്ധ്യയോടെയാണ് വിജയൻ അയൽവാസി രവിയുമായി ശബരിമല ദർശനത്തിന് പുറപ്പെട്ടത്. ഉറക്കക്ഷീണം കാരണമാവാം വണ്ടി നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്‌ചയിലേക്ക് മറിഞ്ഞതെന്ന് കരുതുന്നു.

മോഷണക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. റാന്നി ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ നിർദേശ പ്രകാരമാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. പോലീസ് സംഘത്തിൽ എസ് ഐക്കൊപ്പം സി പി ഓമാരായ ഉമേഷ്‌ ടി നായർ, ജിബിൻ ജോസഫ് എന്നിവരാണുണ്ടായിരുന്നത്.
അപകടത്തിൽ കേടുപാട് സംഭവിച്ച കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്‌തു.

ALSO READ: വ്യാജ സർട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ക്ഷേത്രങ്ങളില്‍ ശാന്തിമാരായി; പ്രതികള്‍ക്ക് ശിക്ഷ

ALSO READ: 'ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കുക സര്‍ക്കാര്‍ ലക്ഷ്യം, മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ വിട്ടുനില്‍ക്കണം': മന്ത്രി കെ രാധാകൃഷണന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.