ETV Bharat / state

Thiruvalla Murder | തിരുവല്ലയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവം; ആസൂത്രിതമെന്ന് പൊലീസ്

author img

By

Published : Aug 3, 2023, 8:51 PM IST

കുടുംബവഴക്കിന്‍റെ പേരിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു

thiruvalla murder  man killed parents at Thiruvalla  son killed parents  murder  കുടുംബവഴക്ക്  കൊലപാതകം  മാതാപിതാക്കളെ കൊലപ്പെടുത്തി  വെട്ടിക്കൊലപ്പെടുത്തി
Thiruvalla murder

പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

പത്തനംതിട്ട: പരുമല നാക്കടയില്‍ കുടുംബവഴക്കിന്‍റെ പേരിൽ മാതാപിതാക്കളെ മകൻ വെട്ടികൊലപ്പെടുത്തിയ സംഭവം ആസൂത്രിത്രമെന്ന് പൊലീസ്. കൃത്യം നടത്താനായി പ്രതി അനില്‍ അഞ്ചുമാസം മുന്‍പേ ആയുധം വാങ്ങിയിരുന്നതായും മാതാപിതാക്കളെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്നും തിരുവല്ല ഡിവൈഎസ്‌പി അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയാണ് പുളിക്കീഴ് പരുമല നാകട ആശാരിപ്പറമ്പിൽ അനിൽകുമാർ (51) മാതാപിതാക്കളായ കൃഷ്‌ണൻ കുട്ടി (76), ശാരദ (73) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

തന്‍റെ കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയും ആണെന്നാണ് പ്രതിയുടെ വാദം. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. 14 വർഷം മുൻപാണ് അനിലിന്‍റെ വിവാഹം നടന്നത്. ഒരു മാസം മാത്രമാണ് ഇവർ ഒരുമിച്ചു താമസിച്ചത്. പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്തി. താമസിയാതെ മറ്റൊരു വിവാഹം നടത്തിക്കൊടുക്കാമെന്ന് പിതാവ് അനിൽകുമാറിനോട് പറഞ്ഞതായി നാട്ടുകാർ പറയുന്നു.

കൂലി പണി ചെയ്‌തുവന്ന അനിൽ ഇതിനിടെ ആത്മഹത്യക്കും ശ്രമിച്ചരുന്നു. പിതാവുമായി നല്ല സ്‌നേഹത്തിൽ അല്ലാതിരുന്നതിനാൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിന് സമീപമുള്ള ബന്ധുവിന്‍റെ വീട്ടിൽ അനിൽ വർഷങ്ങളായി തനിച്ചാണ് താമസിച്ചിരുന്നത്. മൂന്ന് മാസം മുൻപ് അനിൽ മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

അന്ന് നാട്ടുകാർ ഇടപെട്ടതിനാൽ അപകടം ഒഴിവായി. എന്നാൽ മാതാപിതാക്കളെ കൊല്ലുമെന്ന് അനിൽ ഭീഷണിപ്പെടുത്തി. ഇതിനെ തുടന്ന് മാതാപിതാക്കൾ ഈ വീട്ടിൽ നിന്നും മാറി മറ്റൊരു വാടക വീട്ടിൽ ആയിരുന്നു താമസം. മാസങ്ങൾക്ക് മുൻപ് പരുമലയിൽ നിന്നും ഇയാൾ കത്തി വാങ്ങി കരുതി വച്ചിരുന്നതായാണ് പൊലീസ് അറിയിച്ചത്.

എന്നാൽ, ദിവസങ്ങൾക്കു മുൻപ് അനിൽ വാടകവീട്ടിലെത്തി മാതാപിതാക്കളെ അവർ താസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നിരുന്നു. വീട്ടിലെത്തി നാല് ദിവസം ആകുമ്പോഴാണ് അനിൽ ഇരുവരെയും വെട്ടി കൊലപ്പെടുത്തിയത്. അച്ഛനെയാണ് അനിൽ ആദ്യം വെട്ടിയത്. പിന്നാലെ തടസം പിടിച്ച അമ്മയ്‌ക്കും വെട്ടേൽക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച നാട്ടുകാരെ ഭീഷണിപ്പെടുത്തി: ബഹളം കേട്ടത്തിയെ നാട്ടുകാരെയും അനിൽ ഭീഷണിപ്പെടുത്തി. മുറ്റത്തുകയറിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. ഞാൻ തന്‍റെ കർമം ചെയ്‌തെന്നും ഇനി നിങ്ങൾ പിടിച്ചോളൂ എന്നുമാണ് പൊലീസ് പിടികൂടിയപ്പോൾ ഇയാൾ വിളിച്ചു പറഞ്ഞത്. സംഭവത്തിൽ പൊലീസ് അനിൽ കുമാറിനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

അനിലിന് ഒരു സഹോദരിയും സഹോദരനുമുണ്ട്. പോസ്‌റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിലാണ് പൂർത്തിയാക്കിയത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഡോ. ആർ ജോസ് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.

തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദിന്‍റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. പുളിക്കീഴ് പൊലീസ് ഇൻസ്‌പെക്‌ടർ ഇ അജീബ്, എസ് ഐമാരായ ജെ ഷജീം, ഷിജു പി സാം, സതീഷ് കുമാർ, എഎസ്‌ഐമാരായ സദാശിവൻ, പ്രാബോധചന്ദ്രൻ, എസ്‌സിപിഒ അനിൽ, സിപിഒ സുദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.