ETV Bharat / state

സ്‌ത്രീകളിൽ ചിലർ വനിത കമ്മിഷന് വ്യാജ പരാതികൾ നൽകാറുണ്ടെന്ന് ഷാഹിദ കമാൽ

author img

By

Published : Jul 27, 2021, 12:32 AM IST

kerala womens commission  kerala womens commission news  shahida kamal news  വനിത കമ്മിഷൻ  വനിത കമ്മിഷൻ വാർത്ത  ഷാഹിദ കമാൽ വാർത്ത
വനിത കമ്മിഷൻ വാർത്ത

കോടതിയുടെ പരിഗണനയിലുള്ള വിഷയം വനിത കമ്മിഷന് പരിഗണിക്കാന്‍ കഴിയില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

പത്തനംതിട്ട : കേരളത്തിലെ ചെറിയൊരു ശതമാനം സ്ത്രീകളെങ്കിലും വനിത കമ്മീഷന് വ്യാജ പരാതികള്‍ നല്‍കുന്നുണ്ടെന്ന് വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. അത്തരത്തില്‍ നിയമത്തെ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും അവർ പറഞ്ഞു. വനിത കമ്മിഷന്‍റെ പത്തനംതിട്ട ജില്ലയിലെ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കൂടാതെ, കോടതിയുടെ പരിഗണനയിലുള്ള വിഷയം വനിത കമ്മിഷന് പരിഗണിക്കാന്‍ കഴിയില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു. അറിഞ്ഞുകൊണ്ടോ അറിയാതെയോ കോടതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന കാരണം പറഞ്ഞ് കോടതിയിലുള്ള കാര്യം മറച്ച് വച്ചും ചിലർ വനിത കമ്മിഷനില്‍ പരാതി നല്‍കാറുണ്ടെന്നും അവർ വ്യക്തമാക്കി.

വനിത കമ്മിഷന്‍ പരിഗണിക്കുന്ന കേസുകൾ സൂക്ഷ്‌മമായി പരിശോധിക്കുമെന്നും കോടതി പരിഗണിക്കുന്നത് വനിത കമ്മിഷന്‍ പരിഗണിക്കില്ലെന്നും അവർ അറിയിച്ചു. കോടതികളുടെ പരിഗണനയിലുള്ള കേസുകളില്‍ വീണ്ടും കമ്മിഷന് പരാതി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. വഴി തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളും വനിത കമ്മിഷന് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഷാഹിദ കമാൽ കൂട്ടിച്ചേർത്തു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങിൽ 51 പരാതികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. 18 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ടിലേക്കായി മാറ്റിവച്ചു.

അടുത്ത അദാലത്തിലേക്കായി 31 പരാതികള്‍ മാറ്റിവച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രണ്ട് സെഷനുകളിലായി രാവിലെ 25 പരാതികളും ഉച്ചകഴിഞ്ഞ് 26 പരാതികളുമാണ് പരിഗണിച്ചത്.

Also Read: 'പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ല' ; കുത്തിവയ്പ്പ് മുടങ്ങുമെന്ന് വീണ ജോര്‍ജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.