ETV Bharat / state

'പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ല' ; കുത്തിവയ്പ്പ് മുടങ്ങുമെന്ന് വീണ ജോര്‍ജ്

author img

By

Published : Jul 26, 2021, 8:29 PM IST

നാളെ (ജൂലൈ 27) മുതൽ വിവിധ ജില്ലകളിൽ വാക്‌സിനേഷൻ മുടങ്ങും. കേന്ദ്രത്തോട് കൂടുതൽ ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി.

സംസ്ഥാനത്ത് വാക്‌സിൻ സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് വാക്‌സിൻ സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും കൊവിഡ് വാക്‌സിൻ സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നാളെ (ജൂലൈ 27) മുതൽ ഈ ജില്ലകളിൽ വാക്‌സിനേഷൻ മുടങ്ങും. കേന്ദ്രത്തോട് കൂടുതൽ ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സിൻ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിൽ ഒരു വേർതിരിവുമില്ല. വാക്‌സിൻ ലഭ്യമാകാത്തതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

Also read: ഒരു തുള്ളി പോലും പാഴാക്കുന്നില്ല, കിട്ടിയതിനേക്കാളും അധികം വാക്‌സിൻ നൽകുന്നുണ്ട്: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്നത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വ്യാജ പ്രചരണങ്ങളുടെ മികച്ച ഉദാഹരണമാണെന്ന വി. മുരളീധരന്‍റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു.

വാക്‌സിൻ ലഭ്യമാക്കേണ്ടയാൾ തന്നെ ഇങ്ങനെ പറയുന്നത് നിർഭാഗ്യകരമാണെന്നായിരുന്നു മറുപടി. വയനാട് ,കാസർകോട് ജില്ലകളില്‍ 45 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും വാക്‌സിൻ നൽകിയതായി മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.