ETV Bharat / state

കുട്ടിയാനയുടെ ജഡം നദിയിലൂടെ ഒഴുകിയെത്തി ; സംഭവം പമ്പാവാലിയിൽ

author img

By

Published : Oct 26, 2021, 7:01 PM IST

വനത്തിനുള്ളില്‍ നിന്നും ഒഴുകിയെത്തിയതാകുമെന്നാണ് നിഗമനം

കുട്ടിയാനയുടെ ജഡം കണ്ടെത്തി  കുട്ടിയാന  elephant  dead elephant  body of dead elephant was found in Pathanamthitta  പാമ്പാവാലിയിൽ കുട്ടിയാനയുടെ ജഡം നദിയിലൂടെ ഒഴുകിയെത്തി  പിടിയാന  പമ്പാ നദി  പോസ്‌റ്റ്‌മോര്‍ട്ടം  വനപാലകര്‍
പാമ്പാവാലിയിൽ കുട്ടിയാനയുടെ ജഡം നദിയിലൂടെ ഒഴുകിയെത്തി

പത്തനംതിട്ട : കുട്ടിയാനയുടെ ജഡം പമ്പാ നദിയിലൂടെ ഒഴുകിയെത്തി. പാമ്പാവാലി മൂലക്കയം കടവിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് ആനക്കുട്ടിയുടെ ജഡം നാട്ടുകാര്‍ കണ്ടത്‌. പിടിയാനയുടെ ജഡമാണെന്നാണ്‌ പ്രാഥമിക നിഗമനം.

വെള്ളമിറങ്ങിയപ്പോഴാണ്‌ മണ്ണില്‍ കമഴ്‌ന്നുകിടക്കുന്ന നിലയില്‍ ജഡം ശ്രദ്ധയില്‍പ്പെട്ടത്‌. അപകടത്തില്‍പ്പെട്ട കാട്ടാന വനത്തിനുള്ളില്‍ നിന്നും ഒഴുകിയെത്തിയതാകാമെന്ന്‌ കരുതുന്നു.

ALSO READ : ദത്ത് നടപടി നിയമപ്രകാരം ; ഷിജുഖാന് സിപിഎമ്മിന്‍റെ പൂര്‍ണ പിന്തുണ

കണമലയില്‍ നിന്നും വനപാലകര്‍ സ്‌ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വിശദമായ അന്വേഷണം നടത്തി പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ആനയുടെ ജഡം മറവ് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.