ETV Bharat / state

പത്തനംതിട്ടയില്‍ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റില്‍

author img

By

Published : Jul 7, 2021, 8:47 PM IST

അടൂർ പന്നിവിഴ കാറ്റാടിയില്‍ വിജേഷ് (സച്ചു-40) ആണ് പിടിയിലായത്.

Pathanamthitta rape case  rape case in kerala  കേരളത്തിലെ പീഡനങ്ങള്‍  സ്‌ത്രീ പീഡനം  പീഡിപ്പിക്കാൻ ശ്രമം  നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമം  rape case arrest  kerala police news
പീഡനം

പത്തനംതിട്ട : ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവർ അറസ്റ്റില്‍. അടൂർ പന്നിവിഴ കാറ്റാടിയില്‍ വിജേഷ് (സച്ചു-40) ആണ് ഏനാത്ത് പൊലീസിന്‍റെ പിടിയിലായത്.

ജൂണ്‍ 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. നഴ്സ് ആയ യുവതിയെ ആംബുലൻസ് ഡ്രൈവറായ പ്രതിക്ക് മുൻ പരിചയമുണ്ട്. സംഭവ ദിവസം പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയാണ് ഇയാൾ രാത്രിയില്‍ അവിടെ എത്തിയത്. ഇയാൾ പുറത്തുനിന്ന് ഫോണ്‍ വിളിച്ച്‌ കതക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.

also read: പാലക്കാട് ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അമ്മ

തുടര്‍ന്ന് ഭീഷണി മുഴക്കിയതോടെ ഭയന്ന യുവതി വാതില്‍ തുറക്കാന്‍ നിര്‍ബന്ധിതയായി.

വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.