ETV Bharat / state

Akhil Sajeev Again In Recruitment Bribery Case | അഖിൽ സജീവിന്‍റെ പേരിൽ വീണ്ടും തട്ടിപ്പ്‌ കേസ്‌ ; പരാതിയുമായി യുവതി

author img

By ETV Bharat Kerala Team

Published : Oct 10, 2023, 10:54 PM IST

Job Fraud In KIIFB | കിഫ്‌ബിയിൽ അക്കൗണ്ടന്‍റായി ജോലി വാഗ്‌ദാനം ചെയ്‌ത്‌ റാന്നി സ്വദേശിയായ യുവതിയിൽ നിന്ന്‌ 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ അഖിൽ സജീവിനെ കൂടാതെ യുവമോർച്ച നേതാവ്‌ സി ആർ രാജേഷും പ്രതി.

Akhil Sajeev Again In Recruitment Bribery Case  akhil sajeev recruitment bribery case  Job Fraud In KIIFB  job fraud case in akhil sajeev  akhil sajeev new job fraud case  അഖിൽ സജീവിന്‍റെ പേരിൽ വീണ്ടും തട്ടിപ്പ്‌ കേസ്‌  കിഫ്‌ബിയിൽ അക്കൗണ്ടന്‍റായി ജോലി വാഗ്‌ദാനം ചെയ്‌ത്‌  അഖിൽ സജീവിനെതിരെ പുതിയ തട്ടിപ്പ്‌ കേസ്‌  യുവമോർച്ച നേതാവ്‌ സി ആർ രാജേഷും ഇടനിലക്കാരനായി  യുവമോർച്ച നേതാവ്‌ സി ആർ രാജേഷ്‌ നിയമന തട്ടിപ്പിൽ
Akhil Sajeev Again In Recruitment Bribery Case

പത്തനംതിട്ട : ആയുഷ്‌ തൊഴിൽ തട്ടിപ്പ്‌ കേസ്‌ പ്രതി അഖില്‍ സജീവിന്‍റെ പേരില്‍ വീണ്ടും കേസ്. (Akhil Sajeev Again In Recruitment Bribery Case) കിഫ്ബിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന റാന്നി വലിയകുളം സ്വദേശിയായ യുവതിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍.

തട്ടിപ്പിനായി കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. എംകോം ബിരുദധാരിയായ പരാതിക്കാരിയ്‌ക്ക്‌ അക്കൗണ്ടന്‍റ്‌ ആയി ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. യുവതിയുടെ പരാതിയിൽ റാന്നി പൊലീസ് ഇന്നലെ രാത്രിയിൽ ആണ് കേസ് എടുത്തത്.

അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടങ്ങിയത്. 2020 മുതല്‍ 2022 വരെയുള്ള കാലത്ത് പല ഘട്ടങ്ങളിലായാണ് തട്ടിപ്പ് നടന്നത്. നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പണം കൈപ്പറ്റി.

തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച നേതാവ് സി ആർ രാജേഷാണ്. 2022 മാര്‍ച്ചില്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി. ഇതേ തുടര്‍ന്ന് അഖില്‍ സജീവിന്‍റെ നിർദ്ദേശ പ്രകാരം യുവതി തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തി.

അവിടെ വെച്ച്‌ ചില രേഖകളില്‍ ഒപ്പിടുവിച്ച്‌ ജോലി ലഭിച്ചതായി വിശ്വസിപ്പിച്ച്‌ പറഞ്ഞയച്ചതായി പരാതിക്കാരി പറയുന്നു. കിഫ്‌ബി നിയമന തട്ടിപ്പിൽ വലിയ ഗൂഢാലോചന നടന്നതായി പൊലീസ് അറിയിച്ചു. നേരത്തേ സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 4.39 ലക്ഷം തട്ടിയ കേസില്‍ അഖിൽ സജീവും രാജേഷും പ്രതികളായി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ഇതിന് പിന്നാലെ രാജേഷ് ഒളിവില്‍പ്പോവുകയായിരുന്നു. യുവമോർച്ചയിലെ മറ്റ്‌ നേതാക്കൾക്കും ഇതിൽ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.