ETV Bharat / state

സുബൈര്‍ വധം : രണ്ട്‌ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

author img

By

Published : May 3, 2022, 8:32 PM IST

ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്

subair murder accused police custody  palakkad twin murder  kerala political murder  സുബൈര്‍ വധം പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും  സുബൈര്‍ വധം പാലക്കാട് പ്രതികളെ ചോദ്യം ചെയ്യും  പാലക്കാട് രാഷ്‌ട്രീയ കൊലപാതകം
സുബൈര്‍ വധം: രണ്ട്‌ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

പാലക്കാട് : എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ്‌ സുബൈറിലെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഗൂഢാലോചനയിൽ പങ്കെടുത്ത ഇരട്ടക്കുളം സ്വദേശി വിഷ്‌ണു പ്രസാദ്‌(23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു(മൊണ്ടി മനു-31) എന്നിവരെയാണ് പൊലീസ് കസ്റ്റ‍ഡിയിൽ വാങ്ങുക. ഇതിനായി അടുത്ത ദിവസം തന്നെ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ്(41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ(37), മരുതറോഡ് ആലമ്പള്ളം ശരവണൻ(33) എന്നിവർ റിമാൻഡിലാണ്.

ആവശ്യമെങ്കിൽ ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. എല്ലാ പ്രതികളെയും ചിറ്റൂർ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എസ് ഷംസുദ്ദീന്‍റെ നേതൃത്വത്തിലാണ് കേസ്‌ അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.