ETV Bharat / state

നീരൊഴുക്ക് വര്‍ധിച്ചു; വാളയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

author img

By

Published : Aug 10, 2022, 10:46 PM IST

രണ്ട് തവണയായി മൂന്ന് ഷട്ടറുകളാണ് അഞ്ച് സെന്‍റീമീറ്റര്‍ ഉയരത്തില്‍ തുറന്നത്. 203 അടിയാണ് പരമാവധി വാളയാർ അണക്കെട്ടിന്‍റെ സംഭരണ ശേഷി. 202.41 ആണ് നിലവിലെ അളവ്.

വാളയാർ പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; വാളയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു
വാളയാർ പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; വാളയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

പാലക്കാട്: വൃഷ്ടി പ്രദേശങ്ങളിലെ മഴ കാരണം നീരൊഴുക്ക് വർദ്ധിച്ചതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതിനാൽ വാളയാർ അണക്കെട്ട് തുറന്നു. ബുധൻ (10.08.22) രാവിലെ 8 ന് ഒരു ഷട്ടർ അഞ്ച് സെൻ്റിമീറ്റർ അളവിലാണ് ആദ്യം തുറന്നത്. വാളയാർ ഒന്നാം പുഴയിൽ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ പകൽ 12 ന് മറ്റു രണ്ട് ഷട്ടറുകൾ കൂടി അഞ്ച് സെമി അളവിൽ തുറന്നു.
നിലവിൽ 202.41 ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ് കോരയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുഴയിൽ ഇറങ്ങരുത് എന്നും ഇറിഗേഷൻ അധികൃതരും വാളയാർ പൊലീസും മുന്നറിയിപ്പ് നൽകി. അസി എഞ്ചിനീയർ മുഹമ്മദ്‌ ബഷീർ, ഓവർസിയർ റഹീം, എന്നിവരുടെ നേതൃത്വത്തിലാണ് ഷട്ടറുകൾ തുറന്നത്.

Also Read: ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു, തീരത്ത് ജാഗ്രത നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.