ETV Bharat / state

തിരൂരിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിനെ കാണാതായി

author img

By

Published : Oct 28, 2020, 5:14 PM IST

ആനാപ്പടി തൃപ്പങ്ങോട്ട് അൻവറിനെയാണ് (37) കാണാതായത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

മലപ്പുറം  പൊലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാക്കൾ  പുഴയിൽ ചാടിയ  youth jumped into river missing  youth missing  missing  jumped into river  sand-smuggling
തിരൂരിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിനെ കാണാതായി

മലപ്പുറം: തിരൂരിൽ പൊലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാക്കളിൽ ഒരാള കണാതായി. പുഴയിൽ ചാടിയ ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഇയാളുടെ കൂടെ ഉണ്ടായിരുന്ന ആനാപ്പടി തൃപ്പങ്ങോട്ട് അൻവറിനെ (37) കാണാതാവുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

തിരൂരിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിനെ കാണാതായി

അതേസമയം യുവാവ് പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചവരെ പൊലീസ് വിലക്കിയാതായി നാട്ടുകാർ ആരോപിക്കുന്നു. മണൽ കടത്തുമായി ബന്ധപ്പെട്ട പ്രതികൾ ആണെന്ന് വിചാരിച്ചാണ് പൊലീസ് ഇവരുടെ അടുത്തെത്തിയതെന്നും എല്ലാവരും മണൽ കടത്തുകാരാണെന്ന് വിചാരിക്കരുതെന്നും നാട്ടുകാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.