ETV Bharat / state

നിലമ്പൂരിൽ പുഴ മണൽ പിടികൂടി

author img

By

Published : May 30, 2021, 9:48 PM IST

ടാറ്റാ സുമോയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ടാറ്റാ സുമോ  പുഴ മണൽ  പൊലീസ്  ഡ്രൈവർ  പൊലീസ്  ട്രിപ്പിൾ ലോക്ക് ഡൗണ്‍  മണൽ കടത്തുമാഫിയ  river sand  Nilambur  Police  Sand smuggling mafia  Sand smuggling
നിലമ്പൂരിൽ ടാറ്റാ സുമോയിൽ കടത്താൻ ശ്രമിച്ച പുഴ മണൽ പൊലീസ് പിടികൂടി

മലപ്പുറം: നിലമ്പൂർ മേഖലയിൽ കരിമ്പുഴയുടെ കരുളായി ഒഴലക്കൽ കടവിൽ നിന്നും ടാറ്റാ സുമോയിൽ കടത്താൻ ശ്രമിച്ച പുഴ മണൽ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 8.00 മണിയോടെ പൂക്കോട്ടും പാടം എസ്.ഐ ഒ കെ വേണുവും സംഘവുമാണ് മണൽ പിടികൂടിയത്. ടാറ്റാ സുമോയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ALSO READ: അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിനായി കൂടുതല്‍ ഇടപെടല്‍ നടത്തും: എ.രാജ

ലോക്ക് ഡൗണിൽ പൊലീസിന്‍റെ അമിത ജോലി ഭാരം മുതലെടുത്താണ് മണൽ കടത്തുമാഫിയ സജീവമാകുന്നത്. കരുളായി കരിമ്പുഴയിലെ വിവിധ കടവുകളിൽ നിന്നായി 14 വാഹനങ്ങളാണ് ഈ വർഷം ഇതുവരെ പൊലീസ് പിടിച്ചെടുത്തത്. ഓടിപ്പോയ ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു. സി.പി.ഒമാരായ എൻ.മനുദാസ്, ടി.നിബിൻദാസ്, അൻസാർ.എ.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.