ETV Bharat / state

സ്വകാര്യ ബസിൻ്റെ മുൻ ചക്രം കയറി വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം

author img

By

Published : Dec 10, 2021, 12:17 PM IST

വണ്ടൂർ മണലിമ്മൽ പാടം സ്റ്റാൻ്റിലാണ് ബസിൻ്റെ മുൻ ചക്രം കയറി വിദ്യാർഥി മരിച്ചത്.

Private bus accident Malappuram  Plus two student dies accident Malappuram  ബസ്‌ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു  മലപ്പുറം ഇന്നത്തെ വാര്‍ത്ത  വണ്ടൂര്‍ ഇന്നത്തെ വാര്‍ത്ത  Malappuram todays news
സ്വകാര്യ ബസിൻ്റെ മുൻ ചക്രം കയറി വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസിൻ്റെ മുൻ ചക്രം കയറി വിദ്യാർഥി മരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് വണ്ടൂർ മണലിമ്മൽ പാടം ബസ് സ്റ്റാൻ്റിലാണ് അപകടം. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്‍റെ മകൻ മമ്പാട് ജി.വി.എച്ച്‌.എസിൽ പ്‌ളസ് ടുവിന് പഠിക്കുന്ന നിതിൻ (17) ആണ് മരിച്ചത്.

കാളികാവ് കോഴിക്കോട് റൂട്ടിലോടുന്ന കെ.പി ബ്രദേഴ്‌സ്, ബസ്റ്റാൻ്റിലെ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം. നിധിന് പെട്ടെന്ന് ട്രാക്കിൽ നിന്ന് മാറാൻ കഴിഞ്ഞില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. വിദ്യാര്‍ഥി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജില്‍.

ALSO READ: യുവതിയും രണ്ട് മക്കളും തീ കൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് മരിച്ചിട്ട് 8 മാസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.