ETV Bharat / state

കുത്തിയൊഴുകുന്ന ചാലിയാർ: ഗർഭിണിയെ മറുകരയെത്തിച്ചത് സാഹസികമായി

author img

By

Published : Jul 23, 2021, 6:20 PM IST

Updated : Jul 23, 2021, 8:16 PM IST

Nilambur  Nilambur news  Nilambur Rescue operation  Nilambur Rescue operation news  Rescue operation  Rescue operation news  Rescue operation by fire force and civil defense volunteers in Nilambur  Rescue operation by fire force and civil defense volunteers in Nilamburnews  fire force  vfire force news  Rescue operation by fire force  civil defense volunteers  civil defense volunteers news  മലപ്പുറം  മലപ്പുറം വാർത്ത  നിലമ്പൂർ  നിലമ്പൂർ വാർത്ത  നിലമ്പൂർ മഴ  നിലമ്പൂരിൽ മഴ  നിലമ്പൂരിൽ മഴ വാർത്ത  ചാലിയാർ പുഴ  ഫയർഫോഴ്‌സ്  സിവിൽ ഡിഫൻസ് വോളണ്ടിയർ
കുത്തിയൊഴുകുന്ന ചാലിയാർ പുഴ കടന്ന് ഗർഭിണിയെ മറുകരയെത്തിച്ചു

മഴക്കാലത്ത് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 200ലധികം ആളുകൾ താമസിക്കുന്ന ഫാമിലെ മൂന്ന് ആദിവാസി കോളനികൾക്കും ദുരിതജീവിതമാണ്. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

മലപ്പുറം: ആർത്തലച്ചു പെയ്യുന്ന മഴയില്‍ കുത്തിയൊലിക്കുന്ന പുഴയും അവിടെ നിന്നുള്ള രക്ഷാപ്രവർത്തനവുമൊക്കെ നാം സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു രക്ഷ പ്രവർത്തനമാണ് നിലമ്പൂർ മുണ്ടേരി ഫാമില്‍ നടന്നത്.

കുത്തിയൊഴുകുന്ന ചാലിയാർ

ചാലിയാർ പുഴയുടെ മറുകരയില്‍ മുണ്ടേരി ഫാമിലെ ഇരുട്ടി കുത്തി കോളനിയിൽ താമസിക്കുന്ന ഒമ്പത് മാസം ഗർഭിണിയായ രാധികയെയും, പ്ലാന്‍റേഷൻ കോർപറേഷനിൽ ജോലി ചെയ്യുന്ന സിന്ധുവിനെയുമാണ് പുഴ കടന്ന് ഇക്കരെ എത്തിച്ചത്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് രക്ഷാപ്രവർത്തനം. രാധികയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

കുത്തിയൊഴുകുന്ന ചാലിയാർ: ഗർഭിണിയെ മറുകരയെത്തിച്ചത് സാഹസികമായി

അവശനിലയിലായ സിന്ധുവിനെ പ്രാഥമിക ചികിത്സയ്‌ക്കായി നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഫയർഫോഴ്‌സിന്‍റെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ബോട്ടുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്.

ALSO READ: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

മഴയെത്തിയാല്‍ ദുരിതജീവിതം

നിലമ്പൂർ കാടുകളിൽ മഴ ശക്തമാകുമ്പോൾ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരും. 2019ലെ പ്രളയത്തില്‍ ആദിവാസി കോളനിക്ക് കുറകേയുള്ള പാലം ഒലിച്ചുപോയിരുന്നു. പിന്നീട് ഒരു പാലം താല്‍ക്കാലികമായി നിർമിച്ചെങ്കിലും കഴിഞ്ഞ പ്രളയത്തിൽ അതും ഒലിച്ചു പോയി.

മഴക്കാലത്ത് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 200ലധികം ആളുകൾ താമസിക്കുന്ന ഫാമിലെ മൂന്ന് ആദിവാസി കോളനികൾക്കും ദുരിതജീവിതമാണ്. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

Last Updated :Jul 23, 2021, 8:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.