ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

author img

By

Published : Feb 2, 2020, 10:41 PM IST

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട  വൻ സ്വർണവേട്ട  മലപ്പുറം  കരിപ്പൂർ വിമാനത്താവളം  Huge gold seized at Karipur airport  Karipur airport  Huge gold seized
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

വ്യത്യസ്‌ത വിമാനങ്ങളിലെത്തിയ മൂന്ന് പേരിൽ നിന്നും ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ രണ്ട് കർണാടക സ്വദേശികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശി ജാഫർ, കർണാടക സ്വദേശികളായ മുഹമ്മദ് ഹബീബ്‌, മുഹമ്മദ് നാഫി എന്നിവരെയാണ് പിടികൂടിയത്.

റിയാദിൽ നിന്നും അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിൽ കരിപ്പൂരിൽ എത്തിയ ജാഫറിന്‍റെ കയ്യിൽ നിന്നാണ് ഒരു കോടിയോളം വില വരുന്ന രണ്ടര കിലോ സ്വർണം പിടികൂടിയത്. സ്‌പീക്കറിനകത്ത് ഡിസ്‌ക് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 14 ലിപ്സ്റ്റിക് ബോട്ടിലുകളിലായി ബട്ടൻസ് രൂപത്തിലും സൗന്ദര്യ വർധക വസ്‌തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മറ്റ് രണ്ട് പേരിൽ നിന്നും സ്വർണം പിടികൂടിയത്.

Intro:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നുമായി
1 കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് പിടികൂടി.
സംഭവത്തിൽ രണ്ട് കർണാടക സ്വദേശികളടക്കം
മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
Body:



കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് വ്യത്യസ്ത വിമാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം പിടികൂടി
കോഴിക്കോട് കൈതപോയിൽ സ്വാദേശി ജാഫർ, കര്ണ്ണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ്‌ , മുഹമ്മദ് നാഫി എന്നിവരേയാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് പിടികൂടിയത്.
റിയാദിൽ നിന്നും അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിൽ കരിപ്പൂരിൽ എത്തിയ ജാഫറിന്റെ കയ്യിൽ നിന്നാണ് ഒരു കോടിയോളം രൂപ വില വരുന്ന രണ്ടര കിലോ ഗ്രാം സ്വർണം പിടികൂടിയത്. സ്പീക്കറിനകത്ത് ഡിസ്‌ക്ക് രൂപത്തിലാക്കി ഒളിപ്പിച്ച നിലയായിരുന്നു സ്വർണം കണ്ടെത്തിയത്.
14 ലിപ്സ്റ്റിക് ബോട്ടിലുകളിലായി ബട്ടൻസ് രൂപത്തിലും സൗന്ദര്യ വർദ്ധക വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മറ്റ് രണ്ട് പേരിൽ നിന്നും സ്വർണം പിടികൂടിയത്.
മൂന്ന് കേസുകളിലുമായി
1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇന്ന് മാത്രം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്
അനധികൃത സ്വർണ്ണവുമായി കരിപ്പൂരിൽ എത്തുന്നവരുടെ എണ്ണം സമീപ കാലത്ത് വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.