ETV Bharat / state

ദിവസം 40 കി.മീ, പിന്നിടാനുള്ളത് 3800 കി.മീ ; അബ്ബാസലിയും ഷഹനയും കാൽനടയായി കശ്‌മീരിലേക്ക്

author img

By

Published : Sep 4, 2021, 7:33 AM IST

Updated : Sep 4, 2021, 12:30 PM IST

ദിവസവും 40 കിലോമീറ്റർ നടന്ന് രണ്ടര മാസം കൊണ്ട് കശ്‌മീരിലെത്തുക ലക്ഷ്യം

TREK TO KASHMIR  Couple on foot to Kashmir  കാൽനടയായി ദമ്പതികൾ കശ്‌മീരിലേക്ക്  കശ്മീരിലേക്ക് കാൽനടയായി ദമ്പതികൾ  കശ്‌മീരിലേക്ക് കാൽനടയാത്ര  കാൽനടയാത്ര  മലപ്പുറം കശ്‌മീർ  മലപ്പുറത്ത് നിന്ന് കശ്‌മീർ  കശ്മീർ യാത്ര  ദമ്പതികളുടെ കശ്മീർ യാത്ര  Couple to Kashmir  Kashmir trek
കാൽനടയായി കശ്‌മീരിലേക്ക്; വൈറലായി ദമ്പതികൾ

മലപ്പുറം : കാൽനടയായി കശ്‌മീരിലേക്കുള്ള സ്വപ്നയാത്രയിലാണ് വളാഞ്ചേരി എടയൂർ മാവണ്ടിയൂർ സ്വദേശി അബ്ബാസലിയും ഭാര്യ ഷഹനയും. ജന്മനാട്ടിൽ നിന്നും രാജ്യത്തിന്‍റെ മറുതലയ്ക്കലെത്താന്‍ താണ്ടേണ്ടത് 3800 കിലോമീറ്റർ. ലഡാക്കിലേക്ക് തിരിച്ച ദമ്പതികൾ ദിവസം 40 കിലോമീറ്റർ നടന്ന് പിന്നിട്ട് രണ്ടര മാസം കൊണ്ട് ലക്ഷ്യത്തിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കോഴിക്കോട്, കാസർകോട്, മംഗലപുരം, ബൽഗാം, കോലാപൂർ, പൂനെ, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങൾ വഴി ജമ്മുകശ്‌മീരില്‍ എത്തുകയാണ് ലക്ഷ്യം. യാത്ര വളാഞ്ചേരി സി.ഐ. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു.

അബ്ബാസലിയും ഷഹനയും കാൽനടയായി കശ്‌മീരിലേക്ക്

ALSO READ: പഴങ്ങളും പൂക്കളും നിറയുന്ന വീട്ടുമുറ്റം, ഇത് റഈസയുടെ സ്വർഗ ലോകം

വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെയും രാജ്യത്തിന്‍റെ സംസ്‌കാരത്തെയും തൊട്ടറിയാനുദ്ദേശിച്ചാണ് കാല്‍നടയാത്രയെന്ന് യുവദമ്പതികള്‍ വ്യക്തമാക്കുന്നു. ബൈക്കിലും കാറിലും ചീറിപ്പായുന്ന പുതുതലമുറയ്ക്ക് കാൽനടയാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നല്‍കുകയുമാണ് ഇവരുടെ ലക്ഷ്യം.

Last Updated :Sep 4, 2021, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.