ETV Bharat / state

മലപ്പുറത്ത് 14 വയസുകാരിക്ക് മയക്കുമരുന്ന് നല്‍കി പീഡനം; രണ്ട് പേര്‍ അറസ്റ്റില്‍

author img

By

Published : Feb 24, 2021, 12:08 PM IST

14 വയസുകാരിക്ക് മയക്കുമരുന്നിന് നല്‍കി പീഡിപ്പിച്ചു  മലപ്പുറത്ത് പീഡനം  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  രണ്ട്‌ പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു  ഇന്‍സ്റ്റാഗ്രാം  പീഡന വാര്‍ത്ത  14 year old raped  malappuram rape case  crime story
മലപ്പുറത്ത് 14 വയസുകാരിക്ക് മയക്കുമരുന്നിന് നല്‍കി പീഡനം; രണ്ട് പേര്‍ അറസ്റ്റില്‍

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവും സംഘവുമാണ് പീഡനത്തിന് പിന്നില്‍. പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

മലപ്പുറം: കൽപകഞ്ചേരിയിൽ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റില്‍. ഏഴ്‌ പേരാണ് സംഘത്തിലുണ്ടായിരുന്നത്. പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി.

വീട്ടുകാർ അറിയാതെ യുവാവ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് വീട്ടില്‍ എത്തിച്ചു കൊടുത്തു. ഇത്‌ പറഞ്ഞ് ഭീഷണിപ്പെടുത്തി മാസങ്ങളോളം യുവാവും സുഹൃത്തുക്കളും അയൽവാസിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മലപ്പുറം ബാലക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.