ETV Bharat / state

അതിക്രമങ്ങൾക്കെതിരെ ശില്‍പമൊരുക്കി വിദ്യാര്‍ഥികള്‍

author img

By

Published : Feb 26, 2020, 5:31 PM IST

സെന്‍റ് ആഞ്ചലോസ് സ്കൂൾ വിദ്യാർഥികൾ  അതിക്രമങ്ങൾക്കെതിരെ വിദ്യാർഥികൾ  കോഴിക്കോട് വാർത്ത  kozhikode news  st anchelos school students
അതിക്രമങ്ങൾക്കെതിരെ ശില്‌പം ഒരുക്കി വിദ്യാർഥികൾ

സെന്‍റ് ആഞ്ചലോസ് സ്‌കൂളിലെ വിദ്യാർഥികളാണ് കോഴിക്കോട് കടപ്പുറത്ത് മണല്‍ ശില്‍പം ഒരുക്കിയത്

കോഴിക്കോട്: രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സെന്‍റ് ആഞ്ചലോസ് സ്‌കൂളിലെ വിദ്യാർഥികൾ. കോഴിക്കോട് കടപ്പുറത്ത് മണല്‍ ശില്‍പം ഒരുക്കി. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ടൗൺ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് 'എയ്ഞ്ചല്‍ മാലാഖ' എന്ന പേരില്‍ ശില്‍പം ഒരുക്കിയത്.

അതിക്രമങ്ങൾക്കെതിരെ ശില്‍പമൊരുക്കി വിദ്യാര്‍ഥികള്‍

കോഴിക്കോട് സർക്കിൾ ഇൻസ്പെക്‌ടര്‍ എ.ഉമേഷ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപിക ഡിവിന, പിടിഎ പ്രസിഡന്‍റ് സനാദ്, എസ്ഐ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കി. നൂറോളം കുട്ടികൾ ചേർന്നാണ് കടപ്പുറത്ത് ശില്‍പം തയ്യാറാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.