ETV Bharat / state

സ്‌കൂള്‍ ആരവത്തിലേക്ക് വിദ്യാര്‍ഥികള്‍ ; ആവേശ നിറവ്, ആകാംക്ഷാഭരിതം

author img

By

Published : May 31, 2022, 1:52 PM IST

രണ്ട്‌ വര്‍ഷത്തിന് ശേഷമുള്ള സമ്പൂര്‍ണ അധ്യയന വര്‍ഷത്തിനാണ് ബുധനാഴ്‌ച തുടക്കമാകുന്നത്

Kerala school opening  covid online classes Kerala  schools opens on june Kerala  students on school opening  കേരളം സ്‌കൂള്‍ തുറക്കല്‍  ഓണ്‍ലൈന്‍ ക്ലാസുകള്‍ കേരളം  കേരളം പ്രവേശനോത്സവം  Kozhikode latest news
നാളെയാണ്... നാളെയാണ്!, സ്‌കൂള്‍ തുറക്കലിന്‍റെ അവേശത്തില്‍ വിദ്യാര്‍ഥികള്‍

കോഴിക്കോട്‌ : 'സ്‌കൂളില്‍ പോയിട്ട് ചങ്ങായിമാരുടെ ഒപ്പരമൊക്കെ ഇരിക്കാ..!',ഓണ്‍ ലൈന്‍ സ്‌ക്രീനുകളിലൂടെ പരിചയപ്പെട്ട കൂട്ടുകാരുടെ ഒപ്പം ഇരിക്കാനും കളിക്കാനുമുള്ള ആവേശത്തിലാണ് അനസും കൂട്ടുകാരും. രണ്ട്‌ വര്‍ഷം കൊവിഡ്‌ മഹാമാരി തീര്‍ത്ത ദുരിതങ്ങള്‍ക്ക് ശേഷം നാളെ (ജൂണ്‍ ഒന്ന്) സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുകയാണ്.

പുത്തന്‍ ഉടുപ്പും കുടയും ബാഗുമെല്ലാമായി വിദ്യാര്‍ഥികള്‍ ആവേശത്തിലാണ്. കഴിഞ്ഞ നവംബറില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ മാറി ഓഫ്‌ ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗികമായിരുന്നു. എന്നാല്‍ ഇടവേളയ്‌ക്ക് ശേഷം സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം ഗംഭീരമാക്കുന്ന തിരക്കിലാണ് അധ്യാപകരും പിടിഎ കമ്മിറ്റികളും.

നാളെയാണ്... നാളെയാണ്!, സ്‌കൂള്‍ തുറക്കലിന്‍റെ അവേശത്തില്‍ വിദ്യാര്‍ഥികള്‍

Also Read: പൊള്ളിക്കും സ്‌കൂള്‍ വിപണി; ബാഗ്‌ മുതല്‍ കുട വരെ... വില കേട്ടാല്‍ അടുക്കാന്‍ കഴിയില്ല

രണ്ട് വര്‍ഷത്തിന് ശേഷമുള്ള സമ്പൂര്‍ണ അധ്യയന വർഷത്തിനാണ് ബുധനാഴ്‌ച തുടക്കമാകുന്നത്. സ്‌കൂളില്‍ സ്ഥിരം അധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയായില്ലെങ്കിലും താല്‍ക്കാലിക അധ്യാപക നിയമനം നടന്നിട്ടുണ്ട്. 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരുമാണ് സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

മാസ്‌ക്‌ മുഖ്യം ബിഗിലേ..! : കൊവിഡ്‌ വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

Also Read: പാട്ടും കളിയും ചിരിയും നിറഞ്ഞ് വിദ്യാലയങ്ങൾ...ഇനി പഠനോത്സവ ദിനങ്ങൾ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.