ETV Bharat / city

പാട്ടും കളിയും ചിരിയും നിറഞ്ഞ് വിദ്യാലയങ്ങൾ...ഇനി പഠനോത്സവ ദിനങ്ങൾ...

author img

By

Published : May 30, 2022, 9:32 PM IST

കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജൂണ്‍ 1ന് പ്രവേശനോത്സവം നടന്നിരുന്നില്ല

സ്‌കൂള്‍ പ്രവേശനോത്സവം  സ്‌കൂള്‍ തുറക്കല്‍ പുതിയ വാർത്ത  സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം  school opening in kerala  kerala schools to reopen on june 1  kerala school opening cm inauguration
പാട്ടും കളിയും ചിരിയും നിറഞ്ഞ് വിദ്യാലയങ്ങൾ...ഇനി പഠനോത്സവ ദിനങ്ങൾ...

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂർണ തോതില്‍ തുറക്കുകയാണ്. 42 ലക്ഷത്തി തൊണ്ണൂറായിരം കുട്ടികളാണ് ഈ വർഷം വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജൂണ്‍ 1ന് പ്രവേശനോത്സവം നടന്നിരുന്നില്ല.

സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷപൂര്‍വ്വം നടത്താന്‍ ഒരുങ്ങി വിദ്യാലയങ്ങള്‍

കഴിഞ്ഞ വര്‍ഷം കുറച്ച് മാസങ്ങള്‍ മാത്രമാണ് ക്ലാസ് നടന്നത്. എന്നാല്‍ ഇത്തവണ സ്ഥിതി മാറി, കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിച്ചതോടെ ആശങ്കകളില്ലാതെ കുട്ടികള്‍ സ്‌കൂളിലെത്തും. വര്‍ണ്ണ തൊപ്പികളും ബാഗും കുടയും ഉള്‍പ്പെടുന്ന സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് വിദ്യാലയങ്ങളും അധ്യാപകരും.

ജൂണ്‍ ഒന്നിനാണ് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം നടക്കുക. കഴക്കൂട്ടം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാലയങ്ങളില്‍ അഡ്‌മിഷന്‍ എടുത്ത കുട്ടികളുടെ എണ്ണത്തില്‍ ഇത്തവണ വലിയ വര്‍ധനവാണുള്ളത്.

Read More: സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.